പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana) പ്രകാരം രജിസ്റ്റർ ചെയ്ത കർഷകർക്ക് ചില അധിക ആനുകൂല്യങ്ങളും പ്രതിവർഷം 6000 രൂപ ധനസഹായവും ലഭിക്കും കേന്ദ്രസർക്കാർ, പ്രധാനമന്ത്രി-കിസാൻ യോജനയ്ക്ക് കീഴിലുള്ള കർഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം 6000 രൂപ ട്രാൻസ്‌ഫർ ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി-കിസാൻ മാൻധൻ യോജനയിൽ അക്കൗണ്ട് തുറക്കുമ്പോൾ, പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ മാൻധൻ യോജനയിൽ (PM Kisan Maandhan Yojana) നിങ്ങൾ തന്നെത്താനെ രജിസ്റ്റർ ചെയ്യപ്പെടുന്നു.
പ്രധാനമന്ത്രി കിസാൻ മാൻധൻ യോജന പ്രകാരം, കർഷകർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ രൂപത്തിൽ ലഭ്യമാകുന്നു. അതായത് പ്രതിവർഷം 36,000 രൂപ പെൻഷനായി ലഭിക്കുന്നു.
പ്രധാന മന്ത്രി കിസാൻ മാൻധൻ യോജനയെക്കുറിച്ച്
60 വയസ്സാകുമ്പോൾ അർഹരായ കർഷകർക്ക് മാസം 3000 രൂപ നൽകുന്ന പദ്ധതിയാണ് പ്രധാന മന്ത്രി കിസാൻ മാൻധൻ യോജന. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് ഈ പദ്ധതിയിൽ ചേരാനുള്ള യോഗ്യത. 55 രൂപ മുതൽ 250 രൂപ വരെ ഇതിൽ നിക്ഷേപിക്കാം, പ്രായം അനുസരിച്ചാണ് നിക്ഷേപിക്കുന്നത്. നിങ്ങൾ എത്ര രൂപയാണോ നിക്ഷേപിക്കുന്നത് അതിന് തുല്യമായ രൂപ കേന്ദ്ര സർക്കാരും നിക്ഷേപിക്കുന്നു. 60 വയസ്സാകുമ്പോൾ മുതൽ നിങ്ങൾക്ക് മാസം 3000 രൂപ കിട്ടി തുടങ്ങും.
പ്രധാനമന്ത്രി-കിസാൻ ഗുണഭോക്താക്കൾക്ക് എന്ത് അധിക ആനുകൂല്യമാണ് ലഭ്യമാകുന്നത്
60 വർഷം പൂർത്തിയാക്കിയ ശേഷം ഒരു കർഷകന് പ്രതിമാസം 3000 രൂപയോടൊപ്പം പിഎം-കിസാൻ പദ്ധതി പ്രകാരം 6000 രൂപയും ലഭിക്കുന്നു. അതായത് പ്രതിവർഷം 42,000 രൂപ.
പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയിൽ രജിസ്റ്റർ ചെയ്‌ത ഒരു കർഷകന്, പ്രധാനമന്ത്രി കിസാൻ മാൻധൻ യോജനയ്ക്കായി രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് നിങ്ങളുടെ പ്രധാനപ്പെട്ട എല്ലാ രേഖകളും സർക്കാരിൽ നിക്ഷേപിക്കപ്പെടുന്നു.
അനുബന്ധ വാർത്തകൾ പ്രധാനമന്ത്രി കിസാൻ പദ്ധതി Pradhan Mantri Kisan Samman Nidhi (PM-KISAN) പ്രകാരം, ആ കർഷകർക്കെല്ലാം മുഴുവൻ തുകയും ഒരുമിച്ച് ലഭിക്കും
#insurance #kisan #krishi # PM Yojana #FTB
Share your comments