- പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മജലസേചന സംവിധാനങ്ങള് കൃഷിയിടങ്ങളില് സബ്സിഡിയോടുകൂടിസ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് അപേക്ഷകള് ക്ഷണിക്കുന്നു. ഡ്രിപ്പ്, സ്പ്രിംഗ്ളര് എന്നീ ആധുനികജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന് ഈ പദ്ധതിയിലൂടെ കര്ഷകര്ക്ക്അവസരംലഭിക്കുന്നു. ചെറുകിട നാമമാത്ര കര്‍ഷര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയതുകയുടെ 80 ശതമാനവും മറ്റുളള കര്‍ഷകര്‍ക്ക് 70 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു ജില്ലകളിലെ കൃഷിഅസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുളള കൃഷിഭവനുമായോ ബന്ധപ്പെടുക.
- തൃശൂർ ജില്ലയിലെ ആട്ടോർ-പോട്ടോർ ക്ഷീരോൽ പാദക സഹകരണ സംഘത്തിൽ ആരംഭിച്ച "വൈക്കോൽ ബെയ്ലിംഗ് യൂണിറ്റിൻറെ ഉദ്‌ഘാടനം നിർവഹിച്ച് മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. കേരള സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ക്ഷീരവികസനവകുപ്പിന്റെ 2021 -2022 വാർഷിക പദ്ധതി പ്രകാരം, ക്ഷീരസഹകരണസംഘങ്ങളുടെ സഹകരണത്തോടെ നെൽപാടങ്ങളിലെ വൈക്കോൽ സംഭരിച്ച് ബെയ്ലിംഗ് (കെട്ടുകൾ) നടത്തി ക്ഷീരകർഷകർക്ക് വിലക്കുറവിൽ വൈക്കോൽ വിതരണം ചെയ്യുന്നതിനും നെൽ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് "വൈക്കോൽ ബെയ്ലിംഗ് യൂണിറ്റ്". ചടങ്ങിന് വടക്കാഞ്ചേരി നിയോജകമണ്ഡലം എം.എൽ.എ. ശ്രീ.സേവ്യർ ചിറ്റിലപ്പിള്ളിയുടെ അദ്ധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര സര്‍ക്കാരിൻെറ സ്കിൽ ലോൺ പദ്ധതി
- നൂറു മേനിയിൽ എള്ള് വിളയിച്ച് കരുമാല്ലൂർ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെയും എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രയുടെ സാങ്കേതിക സഹായത്തോടെയും കരുമാല്ലൂരിൽ കിസാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച എള്ളു കൃഷിയാണ് വിജയം കൊയ്തത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വിളവെടുപ്പ് നടത്തി.ആത്മയുടെയും ത്രിതല പഞ്ചായത്ത് ഭരണ സമിതികളുടെയും സഹകരണത്തോടെ കരുമാല്ലൂരിൽ കൃഷി വ്യാപകമാക്കുന്നതിന്റെ ആദ്യ ചുവടുവെയ്പ്പ് എന്നോണം കിസാൻ സർവീസ് സൊസൈറ്റിയുടെ കരുമാല്ലൂർ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സോപാനം കർഷക ഗ്രൂപ്പാണ് എള്ളുകൃഷിയ്ക്ക് തുടക്കം കുറിച്ചത്.
- കേരള ഫീഡ്സിന്റെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. ക്ഷീരകർഷകർക്ക് ലാഭകരമായ പശുപരിപാലനം എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചും ക്ഷീരമേഖലയിലെ ശാസ്ത്രീയ രീതികളും നൂതന അറിവുകളും പകർന്നു നൽകുന്നതിനുമായി കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് കോംപൗണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ഫെസിലിറ്റേഷൻ സെന്റർ (FACE) ന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. 2 മാസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്കുള്ള ചിക്ക് മാഷ്, കറവപ്പശുക്കളുടെ ഊർജ്ജക്കുറവ് പരിഹരിക്കാനും പാലുത്പാദനം കൂട്ടുവാനും സഹായിക്കുന്ന മിൽക്ക് ബൂസ്റ്റർ, 20 KG പുതിയ പായ്ക്കിംഗിൽ കാഫ് സ്റ്റാർട്ടർ എന്നിവയുടെ വിപണനോദ്ഘാടനവും നിർവഹിച്ചു. കമ്പനിയുടെ പരിഷ്കരിച്ച ഔദ്യോഗിക വെബ്സൈറ്റ് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു സമർപ്പിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ചാലകം പാടശേഖരത്തിൽ കൊയ്ത്ത് ഉത്സവം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു
- കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. തോട്ടപ്പുഴശേരി മാരാമണ്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ ആരോഗ്യ-വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി അവാര്‍ഡ് ജേതാവിനുള്ള പുരസ്‌കാര സമര്‍പ്പണം ആന്റോ ആന്റണി എംപിയും മികച്ച കര്‍ഷകനുള്ള അവാര്‍ഡ് സമര്‍പ്പണം അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയും മികച്ച സ്ഥാപനാധിഷ്ഠിത കൃഷിക്കുള്ള അവാര്‍ഡ് സമര്‍പ്പണം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും, മികച്ച ക്ലസ്റ്ററിനുള്ള അവാര്‍ഡ് സമര്‍പ്പണം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും നിര്‍വഹിച്ചു. ചടങ്ങിന് തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് അധ്യക്ഷത വഹിച്ചു .
- ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന പരിശീലന കേന്ദ്രത്തില്‍ വച്ച് മെയ് മാസം 12,13 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 19-ന് കാടവളര്‍ത്തല്‍, 26,27 തീയതികളില്‍ ബ്രോയിലര്‍ വളര്‍ത്തല്‍ എന്നീ പരിശീലനങ്ങള്‍ നടത്തുന്നു. താല്‍പ്പര്യമുളളവര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 0479-2457778, 0479-2452277 എന്നീ ഫോണ്‍ നമ്പരുകളില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: ഈ വർഷത്തെ മെയ് മാസത്തിൽ 11 ബാങ്ക് ഹോളിഡേകൾ; ഏതൊക്കെയെന്ന് നോക്കാം
- തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറികള്‍ച്ചര്‍ സെന്ററില്‍ ഉത്പാദിപ്പിച്ച നേന്ത്രന്‍, ചെങ്കദളി, ഗ്രാന്‍നെയ്ന്‍ ഇനങ്ങളുടെ ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ തൈ ഒന്നിന് 20 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2413739 എന്ന ഫോണ്‍ നമ്പരിലോ, bmfctvm@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
- "കൃഷിക്ക് ഡ്രോണുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ, വെല്ലുവിളികൾ, തരണം ചെയ്യാനുള്ള മാർഗങ്ങൾ" എന്ന വിഷയത്തിൽ നടന്ന സമ്മേളനം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉദ്ഘാടനം ചെയ്തു. കർഷകരുടെ സൗകര്യത്തിനും ചെലവ് കുറയ്ക്കുന്നതിനും അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുമായി സർക്കാർ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചടങ്ങിൽ മന്ത്രി വ്യക്തമാക്കി.
- മെയ് ഏഴ് വരെ സംസ്ഥാനത്ത് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. നാളെ തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടൽ എന്നിവടങ്ങളിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. എന്നാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഇടുക്കി , മലപ്പുറം ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു
Share your comments