<
  1. News

മണ്ണും ജലവും സംരക്ഷിക്കാന്‍ പിഎം കൃഷി സിഞ്ചായി യോജന; സബ്സിഡിക്ക് അപേക്ഷിക്കാം

മണ്ണും ജലവും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന സബ്സിഡിയോടു കൂടി ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

Meera Sandeep
മണ്ണും ജലവും സംരക്ഷിക്കാന്‍ പിഎം കൃഷി സിഞ്ചായി യോജന; സബ്സിഡിക്ക് അപേക്ഷിക്കാം
മണ്ണും ജലവും സംരക്ഷിക്കാന്‍ പിഎം കൃഷി സിഞ്ചായി യോജന; സബ്സിഡിക്ക് അപേക്ഷിക്കാം

മണ്ണും ജലവും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന സബ്സിഡിയോടു കൂടി ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം.

നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന. കാര്‍ഷിക രംഗത്തിന്റെ സമഗ്ര പുരോഗതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക മേഖലയില്‍ നൂതന കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നത്തിനു കൃഷിവകുപ്പിൻ്റെ സഹായം

പദ്ധതി വഴി എല്ലാ സ്ഥലത്തും ജലസേചനം ലഭ്യമക്കുകയും കൂടുതല്‍ വിളവ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മൈക്രോ ഇറിഗേഷന്‍ അഥവാ സൂക്ഷ്മ സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു. കൃഷി ഇടങ്ങളില്‍ സൂക്ഷ്മ ജലസേചനം വ്യാപിപ്പിക്കുന്നതിലൂടെ ജലത്തിന്റെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുകയും ജലത്തിന്റെ കൃത്യമായ ഉപയോഗത്തിലൂടെ ഉത്പാദന ക്ഷമത വര്‍ധിപ്പിച്ച് കര്‍ഷകന്റെ വരുമാന വര്‍ധനവും സാധ്യമാകുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: കാപ്പി കൃഷിയിൽ മികച്ച വിളവ് തരുന്ന റോബസ്റ്റ ഇനങ്ങൾ

കൃഷിയിടത്തിന്റെ വിസ്തീര്‍ണ്ണവും വിളകളുടെ അകലവും പരിഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് അംഗീകരിച്ചിട്ടുള്ളത്. ഈ അനുവദനീയമായ യൂണിറ്റ് കോസ്റ്റിന്റെ 45 ശതമാനം, 55 ശതമാനം തുകയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ സബ്സിഡിയായി നല്‍കുക. നാമമാത്ര കര്‍ഷകര്‍ക്ക് 55 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 45 ശതമാനവും സബ്സിഡി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 04994 225570, 9496401918.

English Summary: PM Krishi Sinchai Yojana to conserve soil and water; Apply for subsidy

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds