<
  1. News

PM Matsya Sampada Yojana:മത്സ്യകൃഷിയിൽ സമ്പാദ്യം ഉറപ്പാക്കാൻ സർക്കാരിന്റെ കൈത്താങ്ങ്

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മത്സ്യമേഖലയ്ക്കായി നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയായ പി.എം.എം.എസ്.വൈ നീലവിപ്ലവം എന്നാണ് അറിയപ്പെടുന്നത്. മത്സ്യബന്ധന മേഖലയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായി 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു.

Anju M U
fishes
പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന

മണ്ണിൽ രാപ്പകൽ വ്യത്യാസമില്ലാതെ, അഹോരാത്രം അധ്വാനിച്ചിട്ടും കർഷകന് അവന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. തങ്ങളുടെ വിളകൾക്ക് അർഹമായ വില ലഭിക്കാത്തതും ആദായമുണ്ടാക്കാൻ സാധിക്കാത്തതും പല കർഷകരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

പൂർണമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കർഷകരാണെങ്കിൽ കടം മേടിച്ചാണ് പലപ്പോഴും കൃഷി ആവശ്യത്തിനുള്ള വസ്തുക്കളും ഉപകരണങ്ങളും വാങ്ങുന്നത്. ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്ന് കർഷകരെ കൈപിടിച്ചുയർത്തുന്നതിനായി കേന്ദ്രസർക്കാർ മുന്നോട്ട് വയ്കകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന അഥവാ പി.എം.എം.എസ്.വൈ (PMMSY). 

മത്സ്യബന്ധന തൊഴിലാളികളിടെ സുസ്ഥിര വികസനത്തിനായുള്ള ഫ്ളാഗ്ഷിപ്പ് പദ്ധതിയാണിത്. 2020-21 മുതല്‍ 2024-25 വരെയുള്ള 5 സാമ്പത്തിക വര്‍ഷക്കാലയളവില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണപ്രദേശങ്ങളിലും 20,050 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

മത്സ്യബന്ധന മേഖലയിലെ എക്കാലത്തെയും ഉയര്‍ന്ന നിക്ഷേപമാണ് ഇതിലൂടെ സാധ്യമാക്കുന്നത്.  ഇതില്‍ 12340 കോടി രൂപ നിക്ഷേപം മറൈന്‍, ഉള്‍നാടന്‍ മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍ എന്നിവയിലെ ഗുണഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് അനുവദിച്ചിരിക്കുന്നത്. മത്സ്യബന്ധനമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി 7710 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

മത്സ്യ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലുമുള്ള വിടവ് നികത്തുക, ഗുണനിലവാരം, സാങ്കേതികവിദ്യ, വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങളും നിര്‍വഹണവും, മൂല്യ ശൃംഖലയുടെ നവീകരണവും ശക്തിപ്പെടുത്തലും, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഇവയൊക്കെ പദ്ധതിയുടെ കീഴിൽ വരുന്നു. സീവീഡ്, അലങ്കാര മത്സ്യകൃഷി എന്നീ മേഖലകളികളിൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും പദ്ധതിയുടെ പരിഗണനയിലുണ്ട്.

ഗുണനിലവാരമുള്ള മത്സ്യകുഞ്ഞുങ്ങള്‍, വിത്ത്, തീറ്റ എന്നിവയ്ക്കുള്ള ഇടപെടലുകള്‍, മത്സ്യവര്‍ഗങ്ങളുടെ വൈവിധ്യവല്‍ക്കരണത്തില്‍ പ്രത്യേക ശ്രദ്ധ, അവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍, വിപണനശൃംഖലകള്‍ മുതലയാവയും പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയുടെ കീഴിൽ വരുന്നു.

പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന

കുളങ്ങൾ, ഹാച്ചറികൾ, തീറ്റ നൽകാനുള്ള ഉപകരണങ്ങൾ, ഗുണനിലവാര പരിശോധനാ ലാബുകൾ എന്നിവ കർഷകർക്ക് ലഭ്യമാക്കുന്നു. കൂടാതെ, മത്സ്യം വളർത്തുന്നതിനും അവ സംരക്ഷണത്തിനുമുള്ള ക്രമീകരണങ്ങളും പദ്ധതി ഉറപ്പാക്കുന്നു.

സംയോജിത മത്സ്യബന്ധനം

കർഷകർക്ക് റീസർക്കുലേറ്ററി അക്വാകൾച്ചർ, ബയോഫ്ലോക്ക്, അക്വാപോണിക്സ്, ഫിഷ് ഫീഡ് മെഷീനുകൾ, എയർ കണ്ടീഷൻഡ് വെഹിക്കിൾസ് എന്നിവയും നൽകും.

പ്രത്യേക ആനുകൂല്യങ്ങൾ

കൂടുകളിലെ മത്സ്യകൃഷി, വർണാഭമായ മത്സ്യകൃഷി, പ്രൊമോഷനും ബ്രാൻഡിങ്ങും, മത്സ്യ പരിപാലനം എന്നീ വിഭാഗങ്ങളിൽ കർഷകർക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മത്സ്യമേഖലയ്ക്കായി നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയായ പി.എം.എം.എസ്.വൈ നീലവിപ്ലവം എന്നാണ് അറിയപ്പെടുന്നത്. മത്സ്യബന്ധന മേഖലയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായി 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു.

2024-25 സാമ്പത്തിക വർഷത്തിൽ 70 ലക്ഷം ടണ്ണിലധികം മത്സ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, മത്സ്യബന്ധന കയറ്റുമതി വരുമാനം 1,00,000 കോടി രൂപയായി ഉയര്‍ത്തുക, മീന്‍പിടിത്തക്കാരുടെയും മത്സ്യക്കര്‍ഷകരുടെയും വരുമാനം ഇരട്ടിയാക്കുക എന്നിവയെല്ലാം പി.എം.എം.എസ്.വൈയുടെ ലക്ഷ്യത്തിൽപെടുന്നു.

English Summary: PM Matsya Sampada Yojana: Government's aid to help fish farmers

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds