പ്രധാനമന്ത്രി തൻറെ ഉത്‌ഘാടന പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു, "ഇന്ന് ബലരാമ പ്രഭുവിൻറെ ജന്മദിനമായ ഹാൽ ശസ്തി ആണ് . എല്ലാ നാട്ടുകാർക്കും, പ്രത്യേകിച്ച് കർഷക സുഹൃത്തുകൾക്ക് , ജന്മദിനാശംസകൾ! ഈ ശുഭകരമായ അവസരത്തിൽ, ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക ഫണ്ട് രാജ്യത്ത് കാർഷിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി തുടങ്ങി ".
4 വർഷം കൊണ്ടാണ് 1 ലക്ഷം കോടി ലഭ്യമാക്കുക. ഈ വർഷം 10,000 കോടി, അടുത്ത 3 വർഷം 30,000 കോടി വീതം.
Releases ₹17,000 cr to 8.5 crore farmers as sixth instalment of PM-Kisan scheme Prime Minister Narendra Modi on Sunday formally launched the recently-announced ₹1 lakh crore Agriculture Infrastructure Fund by handing over ₹1,000 crore to 2,200 farmer societies through a remotely organised function, which was attended by farmers from all over the country.
അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ കീഴിൽ 2,280 കർഷക സൊസൈറ്റികൾക്ക് ഒരു മാസം മുമ്പ് മന്ത്രിസഭ അംഗീകരിച്ച ആദ്യ 1,000 കോടി രൂപ അനുവദിച്ചു.
പദ്ധതികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് പരമാവധി 2 കോടി വരെയുള്ള വായ്പയ്ക്ക് കേന്ദ്ര സർക്കാരിന്റെ ജാമ്യവും പ്രതിവർഷം 3% പലിശ ഇളവുമുണ്ടാവും. പരമാവധി 10 വർഷമാണു പദ്ധതിയുടെ കാലയളവ്. തിരിച്ചടവിന് 6 മാസം മുതൽ 2 വർഷം വരെ മൊറട്ടോറിയം ഗുണഭോക്താക്കൾക്ക് നൽകും.
മെച്ചപ്പെട്ട സംഭരണം, ഗ്രാമങ്ങളിൽ ആധുനിക കോൾഡ് സ്റ്റോറേജ് ശൃംഖല എന്നിവ സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്നും ഗ്രാമത്തിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 8.5 കോടി കർഷക കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി കിസാൻ സമൻ നിധിയായി 17,000 കോടി രൂപ കൈമാറിയതിൽ ഞാൻ അതീവ സംതൃപ്തനാണെന്നും ഈ പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്നതിൽ സംതൃപ്തിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചടങ്ങിൽ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് കർഷകരും സഹകരണ സംഘങ്ങളും പൗരന്മാരും പങ്കെടുത്തു. . കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമറും ചടങ്ങിൽ പങ്കെടുത്തു .
പിഎം കിസാൻ പദ്ധതിയിൽ 6 ഗഡുവായി 17,000 കോടി വിതരണം ചെയ്യുന്നത് പ്രധാനമന്ത്രി ഇന്നു പ്രഖ്യാപിച്ചു.
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി ഇതുവരെ ചേരാത്തവർക്ക് പുതിയതായി ചേരാൻ സുവർണ്ണാവസരം.
അതിനു വേണ്ട പേപ്പറുകൾ
1. ഭൂ നികുതി ( Land Tax)
ഏറ്റവും പുതിയത് (2020 - 2021 വർഷം ) 2019-2020 വർഷം കമ്പ്യൂട്ടർ നികുതി അടച്ചതാണെങ്കിൽ ക്യാമ്പിൽ പുതിയത് അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
2. ആധാർ കാർഡ്
3. ബാങ്ക് പാസ്സ് ബുക്ക് ( നാഷണലൈസ്ഡ് ബാങ്കുകളുടേത് )
4. റേഷൻ കാർഡ്
5. രേഖയുടെ (ആധാരം) കോപ്പി.
ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിൽ ഇതുവരെ പൈസ കിട്ടി കൊണ്ടിരിക്കുന്ന എല്ലാവർക്കും കിസാൻ ക്രഡിറ്റ് കാർഡ് റജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. (രജിസ്ട്രേഷൻ ചാർജ്ജ് 35/. രൂപ)
ചുരുങ്ങിയത് 10 സെന്റ് ഭൂമിയുള്ളവർക്ക് സെന്റിന് 1000/. രൂപ തോതിൽ 4% പലിശ നിരക്കിൽ കാർഷിക ലോണിന് അപേക്ഷിക്കാവുന്നതാണ്. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിൽ പൈസ വരുന്ന ബാങ്കുകളിൽ ആണ് അപേക്ഷിക്കേണ്ടത്,
അതിനു ശേഷം ഒരു Rupay (രൂപെ കാർഡ് ലഭിക്കുന്നതായിരിക്കും.)
കിസാൻ കാർഡിന്റെ ഗുണങ്ങൾ
a) ഇനി മുതൽ കർഷകർക്ക് ലഭിക്കുന്ന വളം സബ്സിഡികൾ ഇതുവഴി ആയിരിക്കും.
b) ആട്, പശു, മീൻ, കോഴി എന്നിവയെ വളർത്തുന്നവർക്കുള്ള സബ്സിഡികൾ ഇതുവഴി ആയിരിക്കും
c) ബാങ്കുകളിൽ സ്വർണ്ണ പണയം 4% നിരക്കിൽ വെക്കാൻ ഇനി മുതൽ കിസാൻ ക്രഡിറ്റ് കാർഡ് ഉള്ളവർക്കേ കഴിയുകയുള്ളൂ.
ഭാവിയിൽ കർഷകർക്ക് ലഭിക്കുന്ന എല്ലാ സാമ്പത്തികമായ സബ്സിഡികളും ഇതുവഴി ആയിരിക്കും.
കിസാൻ ക്രഡിറ്റ് കാർഡ് രജിസ്ട്രേഷന് കൊണ്ടുവരേണ്ട പേപ്പറുകൾ
1. ആധാർ കാർഡ്
2. ഭൂ നികുതി പുതിയത് (2020 - 2021 വർഷം)
3. റേഷൻ കാർഡ്
4. ബാങ്ക് പാസ്സ് ബുക്ക് ( കിസാൻ സമ്മാൻ നിധിയിൽ ഇതുവരെ പൈസ വരുന്ന ബാങ്കിന്റേത്.)
5. ഒരു ഫോട്ടോ.
CSC DIGITAL SEVA CENTERS KERALA
TRIVANDRUM- 8281290640
KOLLAM- - 8921798128
PATTANAMTHITTA- - 8547089138
ALAPPUZHA- -9847566692
KOTTAYAM- - 9995312488
IDUKKI- -9895677024
ERNAKULAM- - 8907889989
THRISSUR- - 9562776800
WAYANAD- - 9605095004
അനുബന്ധ വാർത്തകൾ
പശു കിസാൻ ക്രെഡിറ്റ് കാർഡ് -Pashu Kisan Credit Card Scheme ഒരു ലക്ഷം അറുപതിനായിരം വരെ വായ്പ
Share your comments