<
  1. News

ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപയെത്തും; നിങ്ങളുടെ പേരും ആ പട്ടികയിൽ ഉണ്ടോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കിസാൻ സമ്മാൻ നിധിക്ക് കീഴിലുള്ള പ്രധാനമന്ത്രി കിസാൻ യോജനയുടെ ഒമ്പതാം ഗഡു പുറത്തിറക്കും. ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. കൂടാതെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ 9.75 കാർഷിക കുടുംബങ്ങൾക്ക് പദ്ധതി വഴി 19,500 കോടി രൂപ കൈമാറും.അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി.

KJ Staff
PM KISAN scheme
PM KISAN scheme

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കിസാൻ സമ്മാൻ നിധിക്ക് കീഴിലുള്ള പ്രധാനമന്ത്രി കിസാൻ യോജനയുടെ ഒമ്പതാം ഗഡു പുറത്തിറക്കും. ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസിലൂടെ  പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. കൂടാതെ പ്രധാനമന്ത്രി രാജ്യത്തെ ഇന്ന്  അഭിസംബോധന ചെയ്യും. രാജ്യത്തെ 9.75 കാർഷിക കുടുംബങ്ങൾക്ക്  പദ്ധതി വഴി 19,500 കോടി രൂപ കൈമാറും. അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി. 2000 രൂപ വീതം 3 മാസമായാണ് തുക ഗുണഭോക്താക്കൾക്ക് നൽകുക. നേരത്തെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ എട്ടാംഘട്ട ധനസഹായവിതരണം മെയ് 14ന് പ്രധാനമന്ത്രി നിർവഹിച്ചിരുന്നു.

ഗുണഭോക്താക്കളുടെ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോയെന്ന് പരിശോധിക്കാൻ (Check your name in the list of beneficiaries like this)
1.  https://pmkisan.gov.in വെബ്സൈറ്റ് സന്ദർശിക്കുക
2. തുടർന്ന് സ്ക്രീനിന്റെ വലതു വശത്തുള്ള Farmers Corner ൽ ക്ലിക്ക് ചെയ്യുക
3. ശേഷം Beneficiary Status ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
4.  ഒരു പുതിയ പേജ് തുറക്കും
5. ഇവിടെ നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ  എന്നിവ നൽകുക
6. ഇതിനുശേഷം നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ലഭിക്കും

Read more: ഫ്ലിപ്കാർട്ട് ഷോപ്സി ആപ്പിലൂടെ വീട്ടിലിരുന്ന് പണം സമ്പാദിക്കാം

English Summary: PM Modi to release 9th installment of PM KISAN scheme

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds