1. News

കാർഷിക വാർത്തകൾ 09/08/2021

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ഹോർട്ടികോർപ്പും വിഫ്പിസികെയും സംയുക്തമായി ഓണം സമൃദ്ധി 2021 എന്ന പേരിൽ 17-8-2021 മുതൽ 20-08-2021 വരെ സംസ്ഥാനത്തിലുടെനീളം ഓണ വിപണികൾ സംഘടിപ്പിക്കുന്നു. മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവ കേന്ദ്രീകരിച്ച് 2000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Priyanka Menon
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ
കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ഹോർട്ടികോർപ്പും വിഫ്പിസികെയും സംയുക്തമായി ഓണം സമൃദ്ധി 2021 എന്ന പേരിൽ 17-8-2021 മുതൽ 20-08-2021 വരെ സംസ്ഥാനത്തിലുടെനീളം ഓണ വിപണികൾ സംഘടിപ്പിക്കുന്നു. മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവ കേന്ദ്രീകരിച്ച് 2000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Onam Samridhi 2021 is being jointly organized by the Department of Agricultural Development and Agrarian Welfare, Horticorp and VFPC on the occasion of Onam Markets across the State from 17-8-2021 to 20-08-2021. Officials said 2,000 farmers' markets would be organized in municipalities, corporations and panchayats.
വിവിധ കൃഷി സ്ഥലങ്ങളിൽ നിന്നും തോട്ടങ്ങളിൽ നിന്നും മുറിക്കുന്ന മരങ്ങളുടെ ഉരുളൻ തടികൾ വാഹനത്തിൽ കയറ്റിറക്ക് നടത്തുന്നതിന് ജില്ലയിൽ ഏകീകൃത കൂലി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ലേബർ ഓഫീസർ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു.  ഈ മേഖലയിലുള്ള തൊഴിലുടമകൾ, തൊഴിലാളികൾ, തൊഴിലാളി യൂണിയനുകൾ എന്നിവർക്ക് പ്രതികരണം അറിയിക്കാം.  വിവരം നൽകാൻ താൽപര്യമുള്ളവർ രേഖാമൂലം തപാലിലോ ഇ - മെയിലിലോ അയക്കണം.  വിലാസം: ജില്ലാ ലേബർ ഓഫീസർ, ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കോഴിക്കോട് - 673020.  ഇ- മെയിൽ: districtlabourofficekozhikkode@gmail.com.
ഫോൺ: 0495 2370538.
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളിൽ നിന്ന് 2021-22 വർഷത്തെ സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു. 2021-22 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്കുമാണ് ആനുകൂല്യം നൽകുന്നത്. സൗജന്യ അപേക്ഷാ ഫോറവും, വിശദാംശങ്ങളും കേരളാ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുള്ള ഹെഡ് ഓഫീസിൽ നിന്നും, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ല ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 31 നകം അതത് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ:- കണ്ണൂർ ഹെഡ് ഓഫീസ്: 0497-27029959387743190; കോഴിക്കോട്: 0496-2984799747567564; എറണാകുളം: 0484-23749359446451942; തിരുവനന്തപുരം: 0471-23319589995091541.

പരിശീലന പരിപാടികൾ

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന കേന്ദ്രം നാളെ രാവിലെ 11 ന് ‘പാലില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍' വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നാളെ രാവിലെ 10.30നകം ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 9947775978 നമ്പരില്‍ വിവരങ്ങള്‍ വാട്‌സാപ്പ് ചെയ്തും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍-04762698550.
 
തിരുവനന്തപുരം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ 'കൂണിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ' എന്ന വിഷയത്തിലും, ഓഗസ്റ്റ് 12ന് 'മണ്ണിര കമ്പോസ്റ്റ്' ഉൽപാദനം എന്ന വിഷയത്തിലും ഓൺലൈൻ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ-9400288040
 
റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് 'റബ്ബർ തോട്ടങ്ങളിലെ ഇടവിളകൃഷി' എന്ന വിഷയത്തിൽ നാളെ രാവിലെ 10. 30 മുതൽ ഓൺലൈൻ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കേണ്ട നമ്പർ-0481-2353127,7994650941(വാട്സ്ആപ്പ്)
 
എറണാകുളം ജില്ലയിലെ കാർഷിക പരിശീലന കേന്ദ്രമായ വൈറ്റില ആർഎടിടിസി നാളെ 'മണ്ണ് സംരക്ഷണവും മഴവെള്ള സംഭരണവും' എന്ന വിഷയത്തിൽ ഫേസ്ബുക്ക് വഴി പരിശീലനപരിപാടി നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം -0484-2703094
തിരുവനന്തപുരം ക്ഷീര പരിശീലനകേന്ദ്രത്തിൽ വച്ച് നാളെ ക്ഷീരസംഘം പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, ക്ഷീര സംഘം ജീവനക്കാർ എന്നിവർക്കുവേണ്ടി സെക്ഷനിൽ എൺപതും ഭരണസമിതി അംഗങ്ങൾ അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് വഴി പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0471-2440911 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. dtctvm99@gmail. com എന്ന വിലാസത്തിൽ പേര്,മേൽവിലാസം, വാട്സ്ആപ്പ് നമ്പർ എന്നിവ അയച്ചും പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
 
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നാളെയും മറ്റന്നാളും 'ചെറുകിട നാമമാത്ര പശു ഫാമുകളിലെ ആരോഗ്യ പ്രത്യുല്പാദന പരിരക്ഷ' എന്ന വിഷയത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ - 9400322511
English Summary: agriculture news dairy online training mushroom rubber training institute veterinary animal science

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds