2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെ ഒരു വർഷത്തേക്ക് ഇന്ത്യ G20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും രാജ്യത്തുടനീളം 200 മീറ്റിംഗുകൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുകയും ചെയ്യും. ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ ലോഗോയും തീമും വെബ്‌സൈറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അനാച്ഛാദനം ചെയ്യും. അന്താരാഷ്‌ട്ര പ്രാധാന്യമുള്ള വിഷയങ്ങളിൽ ആഗോള അജണ്ടയിൽ സംഭാവന നൽകാൻ G20 അധ്യക്ഷസ്ഥാനം ഇന്ത്യക്ക് സവിശേഷമായ അവസരമാണ് നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം (MEA) പറഞ്ഞു.
ഇന്ത്യയുടെ G20 പ്രസിഡൻസിയുടെ ലോഗോയും തീമും, വെബ്‌സൈറ്റും ലോകത്തിന് രാജ്യത്തിന്റെ "സന്ദേശവും സമഗ്രമായ മുൻഗണനകളും" പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന് അതിൽ പറയുന്നു. G20 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് 20 എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകളുടെ ഒരു ഇന്റെർ ഗവൺമെന്റൽ ഫോറമാണ് (intergovernmental forum). ഇതിൽ അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ (EU) എന്നിവ ഉൾപ്പെടുന്നു.
“ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ ലോഗോയും തീമും വെബ്‌സൈറ്റും നവംബർ 8 ന് വൈകുന്നേരം 4:30 ന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി അനാച്ഛാദനം ചെയ്യും,” MEA അറിയിച്ചു. നവംബർ 15-16 തീയതികളിൽ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രമുഖ നേതാക്കളിൽ മോദിയും ഉൾപ്പെടും. "ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പിൽ, ഡിസംബർ 1 മുതൽ ഇന്ത്യ G20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളിൽ ആഗോള അജണ്ടയിലേക്ക് സംഭാവന നൽകുന്നതിന് G20 പ്രസിഡൻസി ഇന്ത്യക്ക് ഒരു അതുല്യമായ അവസരം നൽകുന്നു," അത് കൂട്ടിച്ചേർത്തു.
ആഗോള ജിഡിപി(GDP)യുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനത്തിലേറെയും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണ് ജി 20.
ബന്ധപ്പെട്ട വാർത്തകൾ: നവീകരിച്ച കൊച്ചി ഫിഷറീസ് ഹാർബർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
Share your comments