തൊഴിൽ മേളയിലൂടെ പുതുതായി നിയമിക്കപ്പെട്ടവർക്കുള്ള ഏകദേശം 71,000 നിയമനക്കത്തുകൾ നവംബർ 22നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണംചെയ്യും. രാവിലെ 10.30 വിദൂരദൃശ്യസംവിധാനത്തിലൂടെയാണു ചടങ്ങ്. പുതുതായി നിയമിക്കപ്പെട്ടവരെ പ്രധാനമന്ത്രി അഭിസംബോധനചെയ്യും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു വലിയ മുൻഗണന നൽകുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പാണു തൊഴിൽമേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉത്തേജകമായി തൊഴിൽമേളകൾ പ്രവർത്തിക്കുമെന്നും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയവികസനത്തിൽ നേരിട്ടുള്ള പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ നൽകുമെന്നുമാണു പ്രതീക്ഷ. തൊഴിൽമേളയിലൂടെ പുതുതായി നിയമിതരായ 75,000 പേർക്ക് ഒക്ടോബറിൽ നിയമനക്കത്തുകൾ കൈമാറി.
ബന്ധപ്പെട്ട വാർത്തകൾ: 8,000 പേർക്ക് തൊഴിൽ സാധ്യതയുമായി കേരള റബർ ലിമിറ്റഡ് പദ്ധതി
പുതുതായി നിയമനം ലഭിച്ചവർക്കുള്ള നിയമനക്കത്തുകളുടെ ശരിപ്പകർപ്പുകൾ (ഗുജറാത്ത്, ഹിമാചൽ പ്രദേശ് ഒഴികെ) രാജ്യത്തുടനീളമുള്ള 45 സ്ഥലങ്ങളിൽ കൈമാറും. നേരത്തെ നികത്തിയ ഒഴിവുകൾക്കുപുറമെ അധ്യാപകർ, ലക്ചറർമാർ, നഴ്സുമാർ, നഴ്സിങ് ഓഫീസർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, മറ്റു സാങ്കേതിക-പാരാമെഡിക്കൽ തസ്തികകൾ എന്നിവയിലേക്കും നിയമനം നടത്തും. വിവിധ കേന്ദ്ര സായുധ പൊലീസ് സേനകളിൽ (സിഎപിഎഫ്) ആഭ്യന്തരമന്ത്രാലയം ഗണ്യമായതോതിൽ ഒഴിവുകൾ നികത്തും.
ബന്ധപ്പെട്ട വാർത്തകൾ: തൊഴിലന്വേഷകര്‍ക്ക് 15,000 ലധികം അവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള ഇന്ന് (ജനുവരി 8) മുതല്‍
കർമയോഗി പ്രാരംഭ് മൊഡ്യൂളിനും പ്രധാനമന്ത്രി തുടക്കംകുറിക്കും. വിവിധ ഗവണ്മെന്റ് വകുപ്പുകളിൽ പുതുതായി നിയമിക്കപ്പെട്ടവർക്കുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സാണിത്. ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കുള്ള പെരുമാറ്റച്ചട്ടം, ജോലിസ്ഥലത്തെ ധാർമികതയും സമന്വയവും, മാനവവിഭവശേഷി നയങ്ങൾ, നയങ്ങളുമായി പൊരുത്തപ്പെടാനും പുതിയ കടമകകളിലേക്കു സുഗമമായി പരിവർത്തനം ചെയ്യാനും അവരെ സഹായിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ബത്തകളും എന്നിവ ഇതിൽ ഉൾപ്പെടും. അവരുടെ അറിവും നൈപുണ്യവും കഴിവുകളും വർധിപ്പിക്കുന്നതിന് igotkarmayogi.gov.inൽ മറ്റു കോഴ്സുകളിലേക്കു പ്രവേശനത്തിനുള്ള അവസരവും അവർക്കു ലഭിക്കും.
Share your comments