<
  1. News

PMFBY Latest:‘മേരി പോളിസി മേരേ ഹാത്ത്’, വീട്ടുപടിക്കൽ വിള ഇൻഷുറൻസ് പദ്ധതി

കാർഷിക മേഖലയിലെ സുസ്ഥിര ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഫസൽ ബീമ യോജന. കർഷകർക്ക് ഈ പദ്ധതിയിലൂടെ അവരുടെ വിളകൾക്ക് ഇൻഷുറൻസ് ലഭിക്കുന്നു.

Anju M U
farmer
വീട്ടുപടിക്കൽ വിള ഇൻഷുറൻസ് പദ്ധതി

2016 ഫെബ്രുവരി 18നാണ് Pradhan Mantri Fasal Bima Yojana (PMFBY)യ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്. പ്രകൃതിക്ഷോഭം, കീടങ്ങൾ, രോഗങ്ങൾ എന്നിവ മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇപ്പോഴിതാ, പദ്ധതി അതിന്റെ ആറ് വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ കർഷകരുടെ ഉന്നമനത്തിനായി പുതിയ പദ്ധതികൾ അവതരിപ്പിക്കുകയാണ്. ‘മേരി പോളിസി മേരേ ഹാത്ത്’ എന്ന പേരിൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ലഭിക്കേണ്ട വിള ഇൻഷുറൻസ് പോളിസികൾ വാതിൽപ്പടിയിൽ എത്തിക്കും.

ഇന്ത്യയിലെ 36 കോടി കർഷകർ PMFBYയുടെ ആനുകൂല്യം നേടുന്നത്. കാർഷിക മേഖലയിലെ സുസ്ഥിര ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഫസൽ ബീമ യോജന. കർഷകർക്ക് ഈ പദ്ധതിയിലൂടെ അവരുടെ വിളകൾക്ക് ഇൻഷുറൻസ് ലഭിക്കുന്നു. PMFBYയുടെ നാഷണൽ ക്രോപ്പ് ഇൻഷുറൻസ് പോർട്ടലിൽ ഭൂരേഖകളുടെ സംയോജനം, വിള ഇൻഷുറൻസ് മൊബൈൽ ആപ്പ്, എൻ‌സി‌ഐ‌പി വഴി കർഷക പ്രീമിയം പണമടയ്‌ക്കൽ, സബ്‌സിഡി റിലീസ് മൊഡ്യൂൾ, എൻ‌സി‌ഐ‌പി വഴിയുള്ള ക്ലെയിം റിലീസ് മൊഡ്യൂൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘മേരി പോളിസി മേരേ ഹാത്ത്’ ഉടൻ വരുന്നു (Meri Policy Mere Hath To Launch Soon)

പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ കീഴിൽ ‘മേരി പോളിസി മേരേ ഹാത്ത്’ ആരംഭിക്കുന്നതിനായി കേന്ദ്ര സർക്കാർ തീരൂമാനിച്ചു.
വീട്ടുപടിക്കൽ ഇൻഷുറൻസ് സേവനങ്ങൾ എത്തിക്കുന്ന പദ്ധതിയാണിത്. എല്ലാ കർഷകരും അവരുടെ നയങ്ങൾ, ഭൂമി രേഖകൾ, ക്ലെയിം ചെയ്യുന്നതിനുള്ള പ്രക്രിയ, PMFBY പ്രകാരമുള്ള പരാതി പരിഹാരങ്ങൾ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വിശദമായി അറിയുന്നതിനും ഇതിൽ അറിയുകയും പദ്ധതിയിൽ ഭാഗമാകുന്നതും ഉറപ്പാക്കുകയാണ് ഈ കാമ്പെയ്നിലൂടെ.

PMFBYയുടെ സേവനങ്ങൾ (Purposes Of PMFBY)

എല്ലാ ഖാരിഫ് വിളകൾക്കും 2%വും, എല്ലാ റാബി വിളകൾക്കും 1.5%വും സബ്സിഡി ലഭിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജനപ്രിയ പദ്ധതികളില്‍ ഏറ്റവും ജനപ്രീയമായതാണ് Pradhan Mantri Fasal Bima Yojana. പിഎംഎഫ്ബി നടപ്പിലാക്കുന്നതിന് മുൻപ് ഹെക്ടറിന് ശരാശരി 15,100 രൂപയായിരുന്നു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചിരുന്നത്. പദ്ധതി നടപ്പിലാക്കിയ ശേഷംപിഎംഎഫ്ബി വഴി കര്‍ഷകര്‍ക്ക് ഹെക്ടറിന് 40,700 രൂപ നഷ്ട പരിഹാരതുകയായി ലഭിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കിസാൻ ദിവസ്: എന്തുകൊണ്ടാണ് ഡിസംബർ 23 കിസാൻ ദിവസ് ആഘോഷിക്കുന്നത്? ചരിത്രവും പ്രാധാന്യവും

ജന സംഖ്യാടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ കർഷക ഇ൯ഷുറ൯സ് പദ്ധതിയാണ് പ്രധാന മന്ത്രി ഫസൽ ഭീമ യോജന. അതേസമയം, പ്രീമിയം അടിസ്ഥാനത്തിൽ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയം ഇ൯ഷുറ൯സ് പദ്ധതിയാണിത്.

English Summary: PMFBY Latest: ‘Meri Policy Mere Hath’, Doorstep Crop Insurance Scheme To Launch Soon

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds