
കൊറോണ പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്ക്കാര് വനിതകള്ക്കും, പാവപ്പെട്ട മുതിര്ന്ന പൗരന്മാര്ക്കും, കര്ഷകര്ക്കും സൗജന്യമായി ഭക്ഷ്യധാന്യവും, പണവും നല്കാന് കേന്ദ്രം പ്രഖ്യാപിച്ച1.70 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി ഗരീബ് കല്ല്യാണ് പദ്ധതിയിലൂടെ ( prime minster garib kalyam project)ഇതുവരെ 42 കോടി ജനങ്ങള്ക്ക് 53,248 കോടി രൂപ ധനസഹായം ലഭിച്ചു.
രാജ്യത്തെ 8.19 കോടി കര്ഷകര്ക്ക് 16,394 കോടി രൂപയാണ് ലോക്ക് ഡൗണ് കാലയളവില് അക്കൗണ്ടിലൂടെ നേരിട്ട് നല്കിയത്. 20 കോടി വനിതകള്ക്ക് 10,029 കോടി രൂപ നല്കി. മുതിര്ന്ന പൗരന്മാര്ക്കായി 2,814 കോടി രൂപയും നിര്മ്മാണ തൊഴിലാളികള്ക്കായി 4,300 കോടി രൂപയും ലോക്ക് ഡൗണ് കാലയളവില് നല്‍കിയിട്ടുണ്ട്. 3.58 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ (food grains)സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയെന്നും 8.5 കോടി ആളുകള്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. * ഇതുവരെ 101 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ 36 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കി. ഇതില്‍ 36.93 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ 73.86 കോടി ഗുണഭോക്താക്കള്‍ക്കും, 32.92 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ 65.85 കോടി ഉപഭോക്താക്കള്‍ക്കുമായി മെയ് 2020 ല്‍ 35 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ നല്‍കി. 3.58 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍, 7.16 കോടി ഗുണഭോക്താക്കള്‍ക്ക് ജൂണ്‍ 2020 ലേക്കായി 17 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ വിതരണം ചെയ്തു. 5.06 ലക്ഷം മെട്രിക് ടണ്‍ പയറു വര്‍ഗങ്ങളും വിതരണത്തിനായി വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. 19.4 കോടി ഗാര്‍ഹിക ഉപഭോക്താക്കളില്‍, 17.9 കോടി പേര്‍ക്ക് ഇതുവരെ 1.91 ലക്ഷം മെട്രിക് ടണ്‍ പയറു വര്‍ഗങ്ങള്‍ വിതരണം ചെയ്തു.

*പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്കു (prime ninisters ujwal yojana Scheme)കീഴില്‍ 9.25 കോടി സിലിണ്ടറുകള്‍ ബുക്ക് ചെയ്തു. അതില്‍ 8.58 കോടി സൗജന്യ സിലിണ്ടറുകള്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. *എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ 16.1 ലക്ഷം അംഗങ്ങള്‍ക്ക് ഇപി എഫ് അക്കൗണ്ടില്‍ നിന്നും തിരിച്ചടയ്‌ക്കേണ്ടാത്ത അഡ്വാന്‍സ് തുക ഇനത്തില്‍ 4,725 കോടി രുപയുടെ സഹായം നല്‍കി. *മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വേതന വര്‍ദ്ധന 1. 4. 2020 ല്‍ നിലവില്‍ വന്നു. നടപ്പ് സാമ്പത്തിക വര്‍ഷം, 48.13 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ഇതു കൂടാതെ, വേതന കുടിശ്ശിക നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് 28,729 കോടി രൂപ നല്‍കി. *59. 23 ലക്ഷം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 24% ഇ പി എഫ് വിഹിതമായ് ഏകദേശം 895.09 കോടി രൂപ കൈമാറി.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ്
.
Share your comments