<
  1. News

40% സബ്സിഡിയിൽ മത്സ്യസേവന കേന്ദ്രം, കമ്പോസ്റ്റ് നിര്‍മാണവും ജൈവവളപ്രയോഗവും സൗജന്യ പരിശീലനം... കൂടുതൽ കാർഷിക വാർത്തകൾ

മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം മത്സ്യസേവന കേന്ദ്രം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; 25 ലക്ഷം രൂപ യൂണിറ്റ് ചെലവ് വരുന്ന പദ്ധതിയ്ക്ക് 40% സബ്സിഡി, 'കമ്പോസ്റ്റ് നിര്‍മാണവും ജൈവവളപ്രയോഗവും' എന്ന വിഷയത്തില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു, ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ബുധനാഴ്ച മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം മത്സ്യസേവന കേന്ദ്രം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജലം-മണ്ണ് പരിശോധന, മത്സ്യവിത്തുകള്‍, മത്സ്യത്തീറ്റ വിതരണം, വളര്‍ത്തു മത്സ്യങ്ങളിലെ രോഗകാരണങ്ങള്‍ തിരിച്ചറിയുക, അതിനാവശ്യമായ ചികിത്സ നല്‍കുക, മത്സ്യകൃഷി ചെയ്യുന്നതിനാവശ്യമായ കണ്‍സള്‍ട്ടന്‍സി നല്‍കുക, മത്സ്യവിത്തിന്റെ ഗുണമേന്മ പരിശോധിക്കുക, മത്സ്യകൃഷിയ്ക്കാവശ്യമായ ഉപകരണങ്ങളുടെ വിതരണം, കര്‍ഷകര്‍ക്കാവശ്യമായ ട്രെയിനിംഗ് നല്‍കുക എന്നിവയാണ് മത്സ്യസേവന കേന്ദ്രം പദ്ധതിയിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍. 25 ലക്ഷം രൂപ യൂണിറ്റ് ചെലവ് വരുന്ന പദ്ധതിയ്ക്ക് 40% സബ്സിഡി ലഭ്യമാകും. ഫിഷറീസ് സയന്‍സ്/ലൈഫ് സയന്‍സ്/മറൈന്‍ ബയോളജി/മൈക്രോ ബയോളജി/സുവോളജി/ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിലെ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ഫിഷ് ഫാര്‍മേഴ്‌സ് ഡവലപ്പ്‌മെന്റ് ഏജന്‍സി ഓഫീസിലോ, മത്സ്യഭവനുകളിലോ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 14. കൂടുതൽ വിവരങ്ങൾക്ക് 8089669891 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

2. മലപ്പുറം ജില്ലയിലെ തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ SCSP പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി (SC) കര്‍ഷകര്‍ക്കായി 'കമ്പോസ്റ്റ് നിര്‍മാണവും ജൈവവളപ്രയോഗവും' എന്ന വിഷയത്തില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ തവനൂര്‍, കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ജനുവരി 18 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് പരിശീലനം. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ ആധാര്‍ കാര്‍ഡ്, ജാതി തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കേണ്ടതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജനുവരി 16 നു 3 മണിക്ക് മുന്‍പായി 8547193685 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

3. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ശ്രീലങ്കയ്ക്കും മാന്നാര്‍ കടലിടുക്കിനും മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതേ തുടര്‍ന്ന് ഈ മാസം 16 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എന്നാൽ പകല്‍ താപനിലയില്‍ സാധാരണയേക്കാള്‍ 1 മുതല്‍ 3 ഡിഗ്രി വരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. നാളെ മുതല്‍ എല്ലാ ജില്ലകളിലും മഴ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പിൽ പറയുന്നു.

English Summary: PMMSY 40% subsidy, free training on composting and biofertilizer... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds