<
  1. News

PMMSY അപേക്ഷ ക്ഷണിച്ചു, വിവിധ വിഷയങ്ങളിൽ സൗജന്യ പരിശീലന പരിപാടി... കൂടുതൽ കാർഷിക വാർത്തകൾ

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന; അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 8, എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വിവിധ വിഷയങ്ങളിൽ സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരുജല കൂട് കൃഷി യൂണിറ്റുകള്‍, സ്റ്റോറേജ് ഫെസിലിറ്റിയോട് കൂടിയ ഫിഷ് ഓട്ടോ കിയോസ്‌ക്, പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍, സീ സേഫ്റ്റി കിറ്റ് എന്നിവയ്ക്കായി ഇരവിപുരം സൗത്ത് മത്സ്യഗ്രാമത്തിലെ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി എട്ടാം തീയതി വൈകുന്നേരം അഞ്ചു മണിക്കകം ഇരവിപുരം / മയ്യനാട് മത്സ്യഭവനിലോ, ജില്ലാ ഓഫീസിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0474-2792850 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

2. വിവിധ വിഷയങ്ങളിൽ സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. പത്തനംതിട്ട എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിലാണ് സൗജന്യമായി കൂണ്‍കൃഷി പരിശീലനം, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്സ് നിര്‍മ്മാണ പരിശീലനം എന്നിവ ആരംഭിച്ചത്. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 04682270243 & 8330010232 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഇതിന്റെയടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും നാളെയും ശനിയാഴ്ചയും മിതമായ മഴയ്ക്കും വെളളിയാഴ്ച അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary: PMMSY Application Invited, Free Training Program on different topics... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds