1. മലപ്പുറം ജില്ലയിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരമുള്ള ബയോഫ്ലോക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.ടി വിഭാഗത്തിലാണ് ഒഴിവുള്ളത്. യൂണിറ്റിന് 7.5 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയില്‍ 4.5 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി ഉണ്ട്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ, ഫിഷ് ഫാര്‍മേഴ്‌സ് ഡെവലപ്പ്‌മെന്റ് ഏജന്‍സി, ഉണ്ണ്യാല്‍ ഓഫീസിലോ, മത്സ്യഭവനുകളിലോ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17. കൂടുതൽ വിവരങ്ങൾക്ക് 0494 2666428 എന്ന ഫോൺ നമ്പരില്‍ ബന്ധപ്പെടുക.
2. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ജനുവരി 17, 18 തീയതികളില്‍ ആടു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളില്‍ 04712732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
3. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയ തോതിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. നേരിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയായ ഗ്രീൻ അലേർട്ടാണ് ഈ ജില്ലകളിൽ നിലനിൽക്കുന്നത്. അതേസമയം കാലാവസ്ഥ വകുപ്പിന്റെ അടുത്ത നാല് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കേരളത്തിലെ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Share your comments