<
  1. News

പഞ്ചാബ് നാഷണൽ ബാങ്കിലെ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

പഞ്ചാബ് നാഷണൽ ബാങ്കിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഓഫീസർ, മാനേജർ എന്നി തസ്തികകളിലായി ആകെ 103 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. യോഗ്യതയുമുള്ള താൽപര്യവുമില്ല ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ pnbindia.in വഴി അപേക്ഷ സമർപ്പിക്കാം.

Meera Sandeep
PNB Recruitment 2022 : Apply for 103 officer and manager posts
PNB Recruitment 2022 : Apply for 103 officer and manager posts

പഞ്ചാബ് നാഷണൽ ബാങ്കിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ഓഫീസർ, മാനേജർ എന്നി  തസ്തികകളിലായി ആകെ 103 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.  യോഗ്യതയുമുള്ള താൽപര്യവുമില്ല ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ pnbindia.in വഴി അപേക്ഷ  സമർപ്പിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഐടിബിപിയിലെ സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം - 35400 - 112400

അവസാന തീയതി

ആഗസ്റ്റ് 30 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഓഫീസർ (ഫയർ സേഫ്റ്റി) - 23 ഒഴിവുകൾ

പേ സ്കെയിൽ - 36000-1490/7-46430-1740/2-49910-1990/7-63840

മാനോജർ (സെക്യൂരിറ്റി) - 80 ഒഴിവുകൾ

പേ സ്കെയിൽ - 48170-1740/1-49910-1990/10-69810

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/08/2022)

വിദ്യാഭ്യാസ യോഗ്യത

ഫയർ സേഫ്റ്റി ഓഫീസർ ഉദ്യോഗാർത്ഥി നാഷണൽ ഫയർ സർവീസ് കോളേജ് (NFSC) നാഗ്പൂരിൽ നിന്ന് B.E  നേടിയിരിക്കണം. അല്ലെങ്കിൽ AICTE/UGC അംഗീകരിച്ച കോളേജ്/യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫയർ ടെക്‌നോളജി/ഫയർ എഞ്ചിനീയറിംഗ്/സേഫ്റ്റി ആൻഡ് ഫയർ എഞ്ചിനീയറിംഗ് എന്നിവയിൽ നാല് വർഷത്തെ  ബിരുദം(ബി.ടെക്/ബിഇ അല്ലെങ്കിൽ തത്തുല്യം). നേടിയിരിക്കണം.

മാനേജർ സെക്യൂരിറ്റി ഉദ്യോഗാർത്ഥിക്ക് AICTE/UGC അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം. അപേക്ഷകളുടെ ഷോർട്ട്‌ലിസ്റ്റിംഗ്, തുടർന്ന് അഭിമുഖം അല്ലെങ്കിൽ എഴുത്ത് / ഓൺലൈൻ ടെസ്റ്റ് തുടർന്ന് അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ബന്ധപ്പെട്ട വാർത്തകൾ: ഐബിപിസിൽ 6000ത്തിലധികം പ്രൊബേഷണറി ഓഫീസർന്മാരുടെ ഒഴിവുകൾ

അപേക്ഷകൾ അയക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ വെബ്‌സൈറ്റായ pnbindia.in സന്ദർശിച്ച് ലിങ്ക്  ലോഗിൻ ചെയ്ത് നിശ്ചിത അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് താഴെപ്പറയുന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് പോസ്റ്റിൽ ട്രാൻസാക്ഷൻ നമ്പർ/UTR സഹിതം ബാങ്കിലേക്ക് അയയ്ക്കണം. നമ്പർ, ബാങ്കിന്റെ പേരും ട്രാൻസാക്ഷൻ തീയതിയും ഓൺലൈൻ ഫീസ് പേയ്‌മെന്റ് എന്നിവയുടെ കോപ്പികളും അപേക്ഷക്കൊപ്പം ഉണ്ടായിരിക്കണം. കൂടാതെ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് കവറിന്റെ പുറത്ത് വ്യക്തമാക്കിയിരിക്കണം. CHIEF MANAGER (RECRUITMENT SECTION), HRD DIVISION, PUNJAB NATIONAL BANK, CORPORATE OFFICE, PLOT NO 4, SECTOR 10, DWARKA, NEW DELHI -110075 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.

English Summary: PNB Recruitment 2022 : Apply for 103 officer and manager posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds