നല്ല വരുമാനവും എന്നാൽ സുരക്ഷതയും തരുന്ന പദ്ധതികളാണ് പോസ്റ്റോഫീസ് പദ്ധതികൾ. അതിലൊന്നാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം കാൽക്കുലേറ്റർ (Post Office Monthly Scheme Calculator - MIS Calculator). ഇത് എല്ലാ മാസവും വരുമാനം കണ്ടെത്താൻ സഹായകരമാകും. ഈ പദ്ധതിയിൽ ഒരു വ്യക്തിയ്ക്ക് ഒരു അക്കൗണ്ടിൽ പരമാവധി ഒൻപത് ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടാണെങ്കിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം.
നിക്ഷേപിച്ച തുകയ്ക്ക് എല്ലാ മാസവും പലിശ ലഭിക്കും. ഈ പലിശയിലൂടെ സ്ഥിരമായ വരുമാനം കണ്ടെത്താം. അഞ്ചു വർഷത്തിന് ശേഷം, നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ ലഭിക്കും. മുതിർന്ന പൗരന്മാർക്കും ഈ പദ്ധതി മികച്ച ഓപ്ഷനാണ്. നിലവിൽ പദ്ധതിക്ക് കീഴിലെ പലിശ നിരക്ക് 7.4 ശതമാനമാണ്.
ഈ പദ്ധതി അനുസരിച്ച്, നിങ്ങൾ പോസ്റ്റ് ഓഫീസ് എംഐഎസിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 7.4 ശതമാനം പലിശ നിരക്കിൽ എല്ലാ മാസവും 3,083 രൂപ ലഭിക്കും. അതേസമയം, പരമാവധി ഒൻപത് ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5,550 രൂപ നേടാം. ഒരു ജോയിൻറ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ഈ സ്കീമിലൂടെ എല്ലാ മാസവും 9,250 രൂപ നേടാനാകും.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE SCHEME: കിസാന്‍ വികാസ് പത്രയിൽ 1000 രൂപ നിക്ഷേപിച്ചാൽ ഇരട്ടിതുക തിരികെ കൈയിലെത്തും
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കേണ്ടി വന്നാൽ, ഒരു വർഷത്തിന് ശേഷം ഈ സൗകര്യം ലഭ്യമാണ്. എന്നാൽ അതിന് മുമ്പ് തുക പിൻവലിക്കാൻ ആകില്ല. നിക്ഷേപം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപം പിൻവലിച്ചാൽ പിഴ നൽകണം. ഒരു വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ പണം പിൻവലിക്കുകയാണെങ്കിൽ, നിക്ഷേപ തുകയുടെ രണ്ടു ശതമാനം കുറയ്ക്കും. അക്കൗണ്ട് തുറന്ന് മൂന്ന് വർഷത്തിന് ശേഷമാണ് പണം പിൻവലിക്കുന്നതെങ്കിൽ, നിക്ഷേപിച്ച തുകയിൽ നിന്ന് ഒരു ശതമാനം കുറച്ചതിന് ശേഷം നിക്ഷേപ തുക തിരികെ നൽകും. അതേ സമയം അഞ്ചു വർഷം പൂർത്തിയാകുമ്പോൾ, മുഴുവൻ തുകയും തിരികെ ലഭിക്കും.
Share your comments