കൃഷിയുടെ തനത് സംസ്കാരം തിരിച്ച് പിടിക്കാൻ സി.പി.ഐ സംസ്ഥാന വ്യാപകമായി പച്ചക്കറി കൃഷി ചെയ്യുന്നതിന് പാർട്ടി തീരുമാനം. ആയിരക്കണക്കായ സഖാക്കളാണ് ഇന്ന് ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നത് 'നമ്മുടെ നാടിന്റെ നിലനില്പിന് കാർഷിക മേഖല സുപ്രധാനമാണ്.ഇന്ത്യയിലെ ജനസംഖ്യയുടെ 78% കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവരാണ്. കേരളത്തിന്റെ മൂന്നോട്ടുള്ള പ്രയാണത്തിന് അടിസ്ഥാനം കാർഷികരംഗം തന്നെയാണ്.വികസനത്തിന്റെ പുതിയ വഴിയെ നാം സഞ്ചരിച്ചത് കൊണ്ടാകാം നാം കൃഷിയെ വേണ്ടത്ര ശ്രദ്ധിക്കാറില്ല. റബ്ബർ കൃഷി മധ്യകേരളത്തിൽ കൂടിയത് ഭക്ഷ്യോല്പാദനത്തിൽ നാം പിന്നിലേക്ക് പോകാൻ ഇടയാക്കി."കേരം തിങ്ങും കേരള നാട് " എന്ന് നാം അഭിമാനത്തോടെ പറയാറുണ്ട് പക്ഷെ മാരകമായ രോഗങ്ങൾ വന്ന് തെങ്ങ് ഭൂരിഭാഗവും നമുക്ക് നഷ്ടമായി.വികസനത്തിന്റെ പേരിലും കൃഷി സാമ്പത്തിക നഷ്ടമാണ് എന്നതിനാലും ഭൂമി തരം മാറ്റിയത് നമുക്ക് വിനയായി.കാലം മാറുകയാണ്.കൊറോണ കാലം നമുക്ക് പുതിയ പാഠങ്ങൾ നൽകുന്നു
കൃഷിയുടെ തനത് സംസ്കാരം തിരിച്ച് പിടിക്കാൻ സി.പി.ഐ സംസ്ഥാന വ്യാപകമായി പച്ചക്കറി കൃഷി ചെയ്യുന്നതിന് പാർട്ടി തീരുമാനം. ആയിരക്കണക്കായ സഖാക്കളാണ് ഇന്ന് ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നത് 'നമ്മുടെ നാടിന്റെ നിലനില്പിന് കാർഷിക മേഖല സുപ്രധാനമാണ്.ഇന്ത്യയിലെ ജനസംഖ്യയുടെ 78% കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവരാണ്. കേരളത്തിന്റെ മൂന്നോട്ടുള്ള പ്രയാണത്തിന് അടിസ്ഥാനം കാർഷികരംഗം തന്നെയാണ്.വികസനത്തിന്റെ പുതിയ വഴിയെ നാം സഞ്ചരിച്ചത് കൊണ്ടാകാം നാം കൃഷിയെ വേണ്ടത്ര ശ്രദ്ധിക്കാറില്ല.
റബ്ബർ കൃഷി മധ്യകേരളത്തിൽ കൂടിയത് ഭക്ഷ്യോല്പാദനത്തിൽ നാം പിന്നിലേക്ക് പോകാൻ ഇടയാക്കി."കേരം തിങ്ങും കേരള നാട് " എന്ന് നാം അഭിമാനത്തോടെ പറയാറുണ്ട് പക്ഷെ മാരകമായ രോഗങ്ങൾ വന്ന് തെങ്ങ് ഭൂരിഭാഗവും നമുക്ക് നഷ്ടമായി.വികസനത്തിന്റെ പേരിലും കൃഷി സാമ്പത്തിക നഷ്ടമാണ് എന്നതിനാലും ഭൂമി തരം മാറ്റിയത് നമുക്ക് വിനയായി.കാലം മാറുകയാണ്.കൊറോണ കാലം നമുക്ക് പുതിയ പാഠങ്ങൾ നൽകുന്നു അതിൽ ഒന്നാമത് കൃഷിയെ മാറ്റി നിർത്തി നമുക്കിനി ജീവിക്കാൻ ആകില്ല എന്നുള്ളതാണ്.കേരളം ഭക്ഷ്യോല് പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാതെ ഒരിഞ്ച് മുന്നോട്ട് പോകാൻ ആകില്ല. കൈ മെയ്യ് മറന്ന് നമുക്ക് മണ്ണിലേക്കിറങ്ങാം നാടിനെ കൈ പിടിച്ച് ഉയർത്താം.
English Summary: Political parties to propagate agriculture
Share your comments