ചെറിയ തുകയ്ക്ക് നിക്ഷേപത്തിന്റെയും ലൈഫ് ഇൻഷൂറൻസിന്റെയും ഗുണങ്ങൾ ലഭിക്കുന്ന ഒരു പദ്ധതിയാണ് ഗ്രാം സുമംഗൽ പദ്ധതി. പോസ്റ്റല്‍ ലൈഫ് ഇൻഷൂറന്‍സ് സ്‌കീം വഴി നടപ്പിലാക്കുന്ന പദ്ധതി 10 ലക്ഷം രൂപ വരെ അഷ്വേര്‍ഡ് തുകയുള്ള മണി ബാക്ക് പോളിസിയാണ്. 95 രൂപ ദിവസം നീക്കി വെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് കാലാവധിയിൽ 14 ലക്ഷമാണ് തിരികെ ലഭിക്കുന്നത്. ഒപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും പദ്ധതിക്ക് ലഭിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
19 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഗ്രാം സുമംഗൽ പദ്ധതിയിൽ ചേരാൻ സാധിക്കുക. 15 വര്‍ഷം, 20 വര്‍ഷം എന്നിങ്ങനെ 2 വ്യത്യസ്ത കാലാവധിയയിലാണ് പോളിസിയുള്ളത്. 15 വര്‍ഷ കാലാവധിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായം 45 വയസാണ്.
രണ്ട് വ്യത്യസ്ത കാലാവധിയിൽ ചേരുന്നവർക്കും ഗ്രാം സുമംഗൽ പദ്ധതിയിൽ നിന്ന് മൂന്ന് ഇടവേളകളിൽ ആനുകൂല്യം ലഭിക്കും. മൂന്ന് ഇടവേളകളിലുമായി സം അഷ്വേഡ് തുകയുടെ 20 ശതമാനം വീതം പണം പോളിസി ഉടമയ്ക്ക് ലഭിക്കും. ബാക്കി 40 ശതമാനവും ബോണസും ചേർത്ത് കാലാവധിയെത്തുമ്പോൾ ലഭിക്കും. 15 വർഷ ഗ്രാം സുമംഗൽ പോളിസിയിൽ ചേർന്നൊരാൾക്ക് 6 വർഷം, 9 വർഷം, 12 വർഷം എന്നീ കാലയളവിൽ പണം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE SCHEME: കിസാന്‍ വികാസ് പത്രയിൽ 1000 രൂപ നിക്ഷേപിച്ചാൽ ഇരട്ടിതുക തിരികെ കൈയിലെത്തും
20 വർഷ പോളിസിയിൽ 8 വർഷം, 12 വർഷം 16 വർഷം എന്നിങ്ങനെയാണ് ഇടവേളകൾ. നിക്ഷേപകൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഇടവേളകളിൽ പണം ലഭിക്കും. മരണ ശേഷം നിക്ഷേപിച്ച തുകയും ബോണസും ചേർത്തുള്ള തുക അവകാശിക്ക് ലഭിക്കും. വർഷത്തിൽ ആയിരം രൂപയക്ക് 45 രൂപയാണ് ബോണസ് നൽകുക.
ദിവസം 95 രൂപ കരുതിയാൽ കാലാവധിയിൽ 14 ലക്ഷമെന്നതാണ് ഗ്രാം സുമംഗൽ പദ്ധതിയുടെ ആകർഷണീയത. ഇതിനായി 20 വർഷത്തെ പോളിസി തിരഞ്ഞെടുക്കണം. 25 വയസുകാരൻ 7 ലക്ഷത്തിന്റെ അഷ്വേഡ് തുകയുള്ള പോളിസി ചേർന്നാൽ മതിയാകും. ഇതിനായി മാസത്തിൽ അടയ്ക്കേണ്ടത് 2,853 രൂപയാണ്. ഇത് ദിവസത്തിൽ കണക്കാക്കുമ്പോൾ 95 രൂപയാണ് വരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE പണമിടപാടുകൾക്ക് മൊബൈൽ നമ്പർ നിർബന്ധം; എങ്ങനെ ബന്ധിപ്പിക്കും?
20 വർഷ പോളിസിയായതിനാൽ 8, 12, 16 വർഷങ്ങളെത്തുമ്പോൾ ഉടമയ്ക്ക് 7 ലക്ഷത്തിന്റെ 20 ശതമാനമായ 1.40 ലക്ഷം രൂപ വീതം തിരികെ ലഭിക്കും. 20ാം വർഷം അടച്ച തുകയിൽ 2.8 ലക്ഷം രൂപയാണ് ബാക്കിയുണ്ടാവുക. ഇതിനൊപ്പം ബോണസും ചേർത്താണ് കാലാവധിയിൽ അനുവദിക്കുക.
1,000 രൂപയ്ക്ക് 45 രൂപ തോതിലാണ് വാർഷിക ബോണസ് നൽകുന്നത്. ഇതുപ്രകാരം വാർഷിക ബോണസ് 33,600 രൂപയും 20 വർഷത്തിന് ശേഷം 6.72 ലക്ഷം രൂപയുമായിരിക്കും. ഇതടക്കം കാലാവധിയെത്തുമ്പോൾ 9.52 ലക്ഷം രൂപ തിരികെ ലഭിക്കും. മൂന്ന് ഇടവേളകളിൽ ലഭിച്ച 4.20 ലക്ഷം കൂടി ഇതിനോട് ചേർക്കുമ്പോൾ 20 വർഷത്തെ പോളിസിയിലൂടെ ആകെ 13.72 ലക്ഷം രൂപ ലഭിക്കും.
Share your comments