ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി വാഗ്ദാനം ചെയ്യുന്ന ഒരു സമ്പാദ്യ പദ്ധതിയാണിത്. പോസ്റ്റ് ഓഫീസ് ഗ്രാമ സുരക്ഷാ യോജന പോളിസി എടുത്ത് അഞ്ച് വര്‍ഷത്തിന് ശേഷം എന്‍ഡോവ്മെന്റ് അഷ്വറന്‍സ് പോളിസിയിലേക്ക് മാറ്റാനുള്ള ഫീച്ചറും പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് കീഴില്‍, ഒരു പോളിസി ഉടമയ്ക്ക് 55, 58, 60 വയസ്സ് വരെ കുറഞ്ഞ പ്രീമിയം അടച്ച് പരമാവധി ആനുകൂല്യങ്ങള്‍ നേടാം.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് ആർഡിയിൽ കാലാവധി കഴിയുമ്പോൾ എത്ര രൂപ നേടാമെന്ന് നോക്കാം
ഈ പദ്ധതിയുടെ സവിശേഷതകളും ആനുകൂല്യങ്ങളും
19 നും 55 വയസ്സിനും ഇടയിൽ ഉള്ളവർക്ക് പദ്ധതിയില്‍ ചേരാം. മിനിമം സം അഷ്വേര്‍ഡ് 10,000 രൂപയാണ്. പരമാവധി തുക 10 ലക്ഷം രൂപയാണ്. നാല് വര്‍ഷത്തിന് ശേഷം പോളിസി ഉടമയ്ക്ക് വായ്പാ സൗകര്യം ലഭിക്കും. പോളിസി ഉടമയ്ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം ഇന്‍ഷുറന്‍സ് പോളിസി സറണ്ടര്‍ ചെയ്യാം. 5 വര്‍ഷത്തിന് മുമ്പ് പോളിസി സറണ്ടര്‍ ചെയ്താല്‍ സ്‌കീമിന് ബോണസ് ലഭിക്കില്ല.
ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
പ്രീമിയം അടയ്ക്കുന്ന പ്രായം 55 വയസ്സ് വരെ, 58 വരെ, 60 വരെ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം.
പോളിസി സറണ്ടര്‍ ചെയ്താല്‍ കുറഞ്ഞ സം അഷ്വേര്‍ഡിന് ആനുപാതികമായ ബോണസ് നല്‍കും. 1000 രൂപയ്ക്ക് പ്രതിവര്‍ഷം 60 രൂപയാണ് ബോണസ് ലഭിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വെറും 5000 രൂപ ഉപയോഗിച്ച് പോസ്റ്റ് ഓഫീസ് ബിസിനസ്സ് ആരംഭിക്കാം; വിശദവിവരങ്ങൾ
പ്രതിദിനം 50 രൂപ അടച്ച് 35 ലക്ഷം രൂപ എങ്ങനെ നേടാം?
ഗ്രാമ സുരക്ഷാ യോജന പദ്ധതിയില്‍ ഒരു പോളിസി ഉടമയ്ക്ക് പ്രതിദിനം വെറും 50 രൂപ നിക്ഷേപിച്ചാല്‍ 35 ലക്ഷം രൂപ വരെ തിരികെ ലഭിക്കും. ഒരു വ്യക്തി ഓരോ മാസവും 1,515 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപയുടെ പോളിസിയ്ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 34.60 ലക്ഷം രൂപ ലഭിക്കും. 55 വയസ്സ് വരെ നിക്ഷേപിക്കുന്നവർക്ക് 31,60,000 രൂപയും 58 വയസ്സ് വരെ നിക്ഷേപിക്കുന്നവർക്ക് 33,40,000 രൂപയും 60 വയസ്സു വരെ നിക്ഷേപിക്കുന്നവർക്ക് കാലാവധിയ്ക്ക് ശേഷം 34.60 ലക്ഷം രൂപയും തിരികെ ലഭിക്കും.
Share your comments