പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്‌കീം (എന്‍എസ്‌സി) പരിപൂര്‍ണ സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന നിക്ഷേപ പദ്ധതിയാണ്. ഒരു മാസം 100 രൂപ മുതലുള്ള ചെറിയ തുക മാറ്റി വയ്ക്കുവാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ലക്ഷാധിപതിയാകുവാന്‍ സാധിക്കും.
റിസ്‌ക് തീരെ ഇല്ലാതെ നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മാര്‍ഗമാണ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്‌കീം. നിങ്ങളുടെ സമ്പാദ്യത്തിന് പൂര്‍ണ സുരക്ഷ എന്‍എസ്‌സിയില്‍ ലഭിക്കും.
5 വര്‍ഷമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന്റെ നിക്ഷേപ കാലാവധി. 1 വര്‍ഷത്തെ നിക്ഷേപം പൂര്‍ത്തിയായാല്‍ ചില നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്ക് എന്‍എസ്‌സിയില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും. എല്ലാ സാമ്പത്തിക വര്‍ഷത്തിലെയും ഓരോ പാദങ്ങളുടെ തുടക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍എസ്‌സി പലിശ നിരക്ക് നിശ്ചയിക്കുക.
നിലവില്‍ പ്രതിവര്‍ഷം 5.9 ശതമാണ് എന്‍എസ്‌സിയിലെ പലിശ നിരക്ക്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് വകുപ്പ് 80 സി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് നിക്ഷേപകന് പലിശ ലഭിക്കുക. അതുവരെ ഓരോ വര്‍ഷവും നേടുന്ന പലിശ വീണ്ടും അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക.
മാസം ഏറ്റവും ചുരുങ്ങിയത് 100 രൂപ മുതല്‍ നിങ്ങള്‍ക്ക് എന്‍എസ്‌സിയില്‍ നിക്ഷേപിക്കാം. നിങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം 20.06 ലക്ഷം രൂപ കൈയ്യില്‍ വേണമെന്നാണ് ആഗ്രഹമെങ്കില്‍ 5.9 ശതമാനം നിരക്കില്‍ 15 ലക്ഷം രൂപയാണ് 5 വര്‍ഷം കൊണ്ട് നിക്ഷേപിക്കേണ്ടത്.
5.06 ലക്ഷം രൂപ നിങ്ങള്‍ക്ക് പലിശയായി ലഭിക്കും.
Share your comments