പോസ്റ്റ് ഓഫീസ് സേവിങ്സ് നിക്ഷേപങ്ങളും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിലും ടിഡിഎസ് മാനദണ്ഡങ്ങളിലും ഒക്കെ തപാൽ വകുപ്പ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏതൊക്കെയാണ് ആ പുതിയ മാറ്റങ്ങൾ?
പുതിയ സാമ്പത്തിക വര്‍ഷം ഒട്ടേറെ മാറ്റങ്ങൾ നിലവിൽ വരുന്നുണ്ട്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും ഈ മാറ്റങ്ങൾ ബാധകമാണ്. ബേസിക് സേവിങ്സ് അക്കൗണ്ടുകളിൽ ഉൾപ്പെടെ transaction പരിധി കഴിഞ്ഞ് നടത്തുന്ന ഓരോ ചാര്‍ജിനും അധിക നിരക്ക് ഈടാക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങൾ നമ്മൾ അറിഞ്ഞു കഴിഞ്ഞു. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ നിന്ന് നിശ്ചിത തുകയ്ക്ക് മുകളിലുള്ള തുകയ്ക്ക് TDS ഈടാക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളുമുണ്ട്. പുതിയ സാമ്പത്തിക വര്‍ഷത്തെ ചില മാറ്റങ്ങൾ ഇങ്ങനെ.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും TDS
PF ഫണ്ട് ഉൾപ്പെടെയുള്ള ദേശീയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗമായ അക്കൗണ്ട് ഉടമകൾ 20 ലക്ഷം രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ TDS (ഉറവിടത്തിൽ നിന്ന് നികുതി) ഈടാക്കുന്നതിന് തപാൽ വകുപ്പ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഉയര്‍ന്ന തുക പിൻവലിക്കുന്ന ഒരു അക്കൗണ്ട് ഉടമ മൂന്ന് assessment വർഷങ്ങളിൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ, ആദായനികുതി നിയമ പ്രകാരത്തിലെ പുതിയ വ്യവസ്ഥകൾ പ്രകാരം റിട്ടേൺ ഫയൽ ചെയ്യാതിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാം. 2020 ജൂലൈ ഒന്നു മുതൽ ഇതിന് പ്രാബല്യം ഉണ്ട്.
ശാഖകളിൽ നിന്ന് പ്രതിദിനം 20,000 രൂപ വരെ
ഗ്രാമീണ post office ശാഖകളിൽ നിന്ന് പ്രതിദിനം 20,000 രൂപ വരെ ഒരു ദിവസം പിൻവലിക്കാൻ ആകും. നേരത്തെ ഇത് 5,000 രൂപയായിരുന്നു. Public Provident Fund ഉൾപ്പെടെയുള്ള post office ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിനും പരിധിയുണ്ട്. പണമായി 50,000 രൂപയുടെ നിക്ഷേപം മാത്രമാണ് ഒരു ദിവസം നടത്താൻ ആകുക. നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനും ചെക്കും withdrawal ഫോമും ബാധകമായിരിക്കും. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് ചെക്കുകൾ കോര്‍ ബാങ്കിങ് സംവിധാനമുള്ള പോസ്റ്റോഫീസുകളിൽ നിന്ന് ഉടൻ തന്നെ മാറിയെടുക്കാനുമാകും.
സേവിങ്സ് ബാങ്ക് അക്കൗണ്ടിലും പ്രതിദിന നിക്ഷേപത്തിൻെറ പരിധി 50,000 രൂപയാണ്.അതുപോലെ പോസ്റ്റ്ഓഫീസ് സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിര്‍ത്തിയില്ലെങ്കിലും, അനുവദിച്ച പരിധി കഴിഞ്ഞുള്ള ഓരോ പണം പിൻവലിക്കലിനും നിക്ഷേപങ്ങൾക്കും അധിക ചാര്‍ജ് ഈടാക്കും. അതേസമയം ബേസിക് സേവിങ്സ് അക്കൗണ്ടുകളിലെ പണം പിൻവലിക്കലിന് ചാര്‍ജ് ഈടാക്കില്ല.
അതേസമയം ബേസിക് സേവിങ്സ് അക്കൗണ്ടുകളിലെ പണം പിൻവലിക്കലിന് ചാര്‍ജ് ഈടാക്കില്ല.
Share your comments