<
  1. News

Post Office Scheme : ഈ 7 സ്കീമുകളിൽ നിങ്ങളുടെ പണം നിക്ഷേപിച്ച് വലിയ നേട്ടങ്ങൾ നേടുക; വിശദവിവരങ്ങൾ

നമ്മളെല്ലാവരും പണം, നല്ല പലിശയും സുരക്ഷയും ഉറപ്പാക്കുന്ന സ്ഥലത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണ്‌. പോസ്റ്റ് ഓഫീസ് നിരവധി പ്രത്യേക സ്കീമുകൾ, ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു.

Meera Sandeep
പോസ്റ്റ് ഓഫീസ് നിരവധി പ്രത്യേക സ്കീമുകൾ, ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു
പോസ്റ്റ് ഓഫീസ് നിരവധി പ്രത്യേക സ്കീമുകൾ, ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു

നമ്മളെല്ലാവരും പണം, നല്ല പലിശയും സുരക്ഷയും ഉറപ്പാക്കുന്ന  സ്ഥലത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണ്‌. പോസ്റ്റ് ഓഫീസ് നിരവധി പ്രത്യേക സ്കീമുകൾ, ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു.

കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും വ്യത്യസ്ത പദ്ധതികളുണ്ട് എന്നതാണ് പോസ്റ്റ് ഓഫീസ് പദ്ധതിയുടെ പ്രത്യേകത. ഈ സ്കീമുകളുടെ ഏറ്റവും വലിയ സവിശേഷത, പല സ്കീമുകൾക്കും Section C പ്രകാരമുള്ള നികുതി ഇളവ് (tax exception) ലഭിക്കുന്നുവെന്നതാണ്. 

പോസ്റ്റ് ഓഫീസ് ദേശീയ സംരക്ഷണ സർട്ടിഫിക്കറ്റ് (Post Office National Saving Certificate)

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി ഇന്ന് വളരെ പ്രശസ്തവും, ജനപ്രിയവുമാണ്. നിലവിൽ, പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റിലെ നിക്ഷേപം പ്രതിവർഷം 6.8% ആണ്. ഇത് വാർഷിക അടിസ്ഥാനത്തിൽ പലിശ കണക്കാക്കുന്നു. ദേശീയ സേവിംഗ് സർട്ടിഫിക്കറ്റിലെ നിക്ഷേപങ്ങളെ ആദായനികുതി നിയമത്തിലെ Section C പ്രകാരം നികുതി ഒഴിവാക്കിയിരിക്കുന്നു. 5 വർഷത്തേക്കുള്ള  പ്ലാനണിത്.

പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡെപ്പോസിറ്റ് (Post Office Fixed Deposit - FD)

ഒരു പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിൽ, നിങ്ങൾക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു വലിയ തുക നിക്ഷേപിക്കാം. ഒന്ന് മുതൽ അഞ്ച് വർഷം വരെ പോസ്റ്റ് ഓഫീസ് സമയ നിക്ഷേപത്തിൽ നിക്ഷേപിക്കാൻ സൗകര്യമുണ്ട്. ഇവിടെ, സ്ഥിര വരുമാനവും (fixed return) പലിശയും നിങ്ങൾക്ക് പ്രയോജനപ്രദമാകുന്നു. ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ നാല് മെച്യൂരിറ്റി കാലയളവിലേക്ക് സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ തുറക്കാം. ഈ സ്കീമിൽ നിങ്ങൾക്ക് ആദായനികുതി നിയമത്തിലെ Section C,1961 അനുസരിച്ചുള്ള നികുതി ഇളവ് (tax excemption) ലഭിക്കും.

നാഷണൽ പെൻഷൻ സിസ്റ്റം (National pension system)

ദേശീയ പെൻഷൻ സംവിധാനം ഒരു വിരമിക്കൽ പദ്ധതിയാണ് (National pension system is a retirement plan). കേന്ദ്രസർക്കാരാണ് ഇത് ആരംഭിച്ചത്. ആദായനികുതി നിയമത്തിലെ Section C  പ്രകാരം ആർക്കും 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവ് ലഭിക്കും. 6 വ്യത്യസ്ത ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. നിക്ഷേപത്തിന് ഉയർന്ന പരിധിയൊന്നുമില്ല (There is no upper limit for investment). ഈ ദേശീയ പെൻഷൻ സമ്പ്രദായത്തിൽ നിങ്ങൾക്ക് 500 രൂപ നിക്ഷേപിക്കാം. ഈ ദേശീയ പെൻഷൻ സമ്പ്രദായത്തിൽ, ഒരു ജീവനക്കാരന് വിരമിക്കുന്ന സമയത്ത് ഒരു വലിയ തുക ലഭിക്കും.

സുകന്യ സമൃദ്ധി യോജന (Sukanya Samriddhi Yojana)

പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മികച്ച ഓപ്ഷനാണ് സുകന്യ സമൃദ്ധി യോജന. സുകന്യ സമൃദ്ധി യോജനയിൽ നിങ്ങൾക്ക് നിലവിൽ 7.6 ശതമാനം വരുമാനം ലഭിക്കുന്നു. ആദായനികുതി നിയമത്തിലെ Section 80 C പ്രകാരം 1.5 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതിയിളവ് നൽകുന്നു.

Kisan Vikas Patra (കിസാൻ വികാസ് പത്ര)

ചെറുകിട നിക്ഷേപത്തിന് (small scale investment) ഇത് നല്ലൊരു ഓപ്ഷനാണ്. ഈ കിസാൻ വികാസ് പത്രയ്ക്ക് 6.9 ശതമാനം പലിശയാണ് ഇപ്പോൾ നൽകുന്നത്!  ഇതിൽ നിന്ന് മികച്ച വരുമാനം ലഭ്യമാക്കാം.  എന്നാൽ ഇതിന് നികുതി ഇളവ് ഇല്ല.  ആദ്യം ഇതിൻറെ കാലാവധി (matuarity) 113 മാസത്തിനുള്ളിലായിരുന്നു. എന്നാൽ  ഇപ്പോൾ അത് 124 മാസമാക്കി മാറ്റി. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപ യാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

പിപിഎഫ് പദ്ധതി (Public Provident Fund (PPF) Scheme)

പോസ്റ്റ് ഓഫീസ് PPF സ്‌ക്കിമിൽ നിക്ഷേപിക്കുന്നത് ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി  കണക്കാക്കപ്പെടുന്നു! നിലവിൽ 7.1 ശതമാനം compound annual interest വാഗ്ദാനം ചെയ്യുന്ന 15 വർഷത്തെ ദീർഘകാല നിക്ഷേപ പോസ്റ്റ് ഓഫീസ് പദ്ധതിയാണ് PPF. ഈ സ്കീമിൽ ചേരുന്നതിന് കുറഞ്ഞതോ  അല്ലെങ്കിൽ പരമാവധിയോ ആയ പ്രായപരിധിയില്ല. നിങ്ങൾക്ക് 500 രൂപയിൽ നിന്ന് പിപിഎഫിൽ (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) നിക്ഷേപം ആരംഭിക്കാം. 1.5 ലക്ഷം രൂപ വരെ വാർഷിക തുക ഇതിൽ നിക്ഷേപിക്കാം. ഈ പദ്ധതി പ്രകാരം, ആദായനികുതി നിയമത്തിലെ Section 80 C പ്രകാരം PPF നിക്ഷേപവും പലിശയും നികുതിരഹിതമാണ്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം( Senior Citizen Savings Scheme)

ഈ പദ്ധതി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സൗകര്യം നൽകുന്നു. ഈ പദ്ധതി പ്രകാരം പലിശ നിരക്ക് 7.4 ശതമാനമാണ്. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് പ്രയോജനപ്പെടുന്നതിനാണ് ഈ പദ്ധതി സമാരംഭിച്ചത്. ഈ സീനിയർ സിറ്റിസൺ സേവിംഗ്സ് യോജനയിൽ അഞ്ച് വർഷത്തേക്ക് നിക്ഷേപം നടത്താം! ഇതിൽ നിങ്ങൾക്ക് കുറഞ്ഞത് ആയിരം രൂപയും പരമാവധി 15 ലക്ഷം രൂപ നിക്ഷേപിക്കാനും കഴിയും. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം പ്രകാരം നിക്ഷേപത്തിന് നികുതി ഒഴിവാക്കിയിരിക്കുന്നു.

അനുയോജ്യ വാർത്തകൾ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: വീട്ടിൽ ഇരുന്നുകൊണ്ട് എല്ലാ മാസവും പണം സമ്പാദിക്കുക

#krishijagran #postofficescheme #safe #profitable #investment

English Summary: Post Office Scheme: Invest Money in These 7 Schemes and Get Huge Benefits/kjmnoct/2920

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds