ഇന്നത്തെ സാഹചര്യത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ഏവര്‍ക്കും അനിവാര്യമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്.
ചെറിയ പ്രീമിയം തുകയില്‍ ഉയര്‍ന്ന ആദായവും, ജീവിതത്തില്‍ എന്തെങ്കിലും പ്രതികൂലമായി സംഭവിക്കുകയാണെങ്കില്‍ നോമിനിയ്ക്ക് മൊത്ത തുക ലഭിക്കുന്നതും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ ആകര്‍ഷകമാക്കുന്നു.
കുറഞ്ഞ പ്രീമിയം തുകയില്‍ ഉയര്‍ന്ന ആദായമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഏറ്റവും അനുയോജ്യമായത് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സുകളായിരിക്കും. നമ്മുടെ നിക്ഷേപത്തിന് സര്‍ക്കാറിന്റെ സുരക്ഷിതത്വമുണ്ടാകുമെന്നതും പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകളെ സവിശേഷമാക്കുന്നു.
6 തരത്തിലുള്ള പോളിസികളാണ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിന് കീഴില്‍ വാഗ്ദാനം ചെയ്യുന്നത്. സുരക്ഷ, സന്തോഷ്, സുവിധ, സുമംഗള്‍, കപ്പിള്‍ സുരക്ഷ, ചൈല്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണവ.
സുരക്ഷാ പോളിസി
30 വയസ്സുള്ള ഒരു വ്യക്തി സുരക്ഷാ പോളിസി എടുക്കുകയും, അഷ്വേര്‍ഡ് തുകയായി അയാള്‍ തെരഞ്ഞെടുത്തിരിക്കുന്നത് 10 ലക്ഷം രൂപയും, 55 വയസ്സു വരെ പ്രീമിയം നല്‍കുവാനും അയാള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അടുത്ത 25 വര്‍ഷത്തേക്കാണ് അയാള്‍ പ്രീമിയം നല്‍കേണ്ടതായി വരിക. ഇതിനായി ഓരോ മാസവും 2200 രൂപ അയാള്‍ അടയ്ക്കണം. 80 വയസ്സാകുമ്പോഴാണ് പോളിസി മെച്യൂരിറ്റിയാവുക. ആ പ്രായത്തില്‍ അയാള്‍ക്ക് പോളിസി പ്രകാരം ലഭിക്കുന്നത് 29 ലക്ഷം രൂപയായിരിക്കും. അതായത് 10 ലക്ഷം രൂപയുടെ പോളിസിയില്‍ അയാള്‍ക്ക് ലഭിക്കുന്നത് 29 ലക്ഷം രൂപ. ഈ തുക പൂര്‍ണമായും നികുതി മുക്തവുമാണ്.
സന്തോഷ് പോളിസി
30 വയസ്സ് പ്രായമുള്ള ഒരു വ്യക്തി 10 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയായ ഒരു സന്തോഷ് പോളിസി വാങ്ങിച്ചു എന്നിരിക്കട്ടെ. അയാള്‍ പോളിസിയുടെ മെച്യുരിറ്റി പ്രായമായി നിശ്ചയിച്ചിരിക്കുന്നത് 50 വയസ്സാണ്. ഇതിനായി ഓരോ മാസവും 4000 രൂപ വീതം പ്രീമിയം തുക 50 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ അടയ്ക്കണം.
അതായത് ആകെ 20 വര്‍ഷത്തേക്ക് അയാള്‍ പ്രീമിയം അടയ്‌ക്കേണ്ടതായി വരും. 20 വര്‍ഷത്തിന് ശേഷം പോളിസി മെച്യുവേര്‍ഡ് ആകുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന തുക 20,40,000 രൂപയായിരിക്കും. ഈ തുക പൂര്‍ണമായും നികുതി മുക്തമാണ്. പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ ഡെത്ത് ബെനഫിറ്റ് ആയി ലഭിക്കുന്ന തുകയക്ക് നോമിനിയ്ക്കാണ് അര്‍ഹത.
പോസ്റ്റ് ഓഫീസ് നിക്ഷേപ സംരക്ഷണ പദ്ധതിയുടെ ഗുണങ്ങൾ
പോസ്റ്റ് ഓഫീസ് ആർ.ഡി പദ്ധതി : 10000 രൂപ നിക്ഷേപിച്ച്, 7 ലക്ഷം വരെ നേടാം
Share your comments