-
-
News
സംസ്ഥാനത്ത് ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ലെഗ് ബാൻഡിങ് പദ്ധതി വരുന്നു
ഇറച്ചിക്കോഴിയുടെ ഗുണ നിലവാരം ഉറപ്പാക്കാൻ സംസ്ഥാനത്ത് ലെഗ് ബാൻഡിങ് പദ്ധതി വരുന്നു. സംസ്ഥാന സർക്കാർ ഈ പദ്ധതി കുടുംബശ്രീയുടെയും മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയുടെയും പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ്റെ യും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ഇറച്ചിക്കോഴിയുടെ ഗുണ നിലവാരം ഉറപ്പാക്കാൻ സംസ്ഥാനത്ത് ലെഗ് ബാൻഡിങ് പദ്ധതി വരുന്നു. സംസ്ഥാന സർക്കാർ ഈ പദ്ധതി കുടുംബശ്രീയുടെയും മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയുടെയും പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ്റെ യും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ ബ്രോയിലർ കോഴികളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക.താറാവ്, പന്നി, മാട്ടിറച്ചി എന്നിവയെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും.
ലെഗ് ബാൻഡിങ് എന്നാൽ ഭക്ഷ്യാവശ്യത്തിനായി എത്തിക്കുന്ന ഇറച്ചി ഏതെല്ലാം പരിശോധനകൾക്ക് വിധേയമാകുന്നുവെന്നും മനുഷ്യശരീരത്തിന് ദോഷം വരുത്തുന്ന ഘടകങ്ങളൊന്നും അടങ്ങിഒയിട്ടില്ലെന്നും ഉറപ്പുവരുത്തുന്ന സംവിധാനമാണ്. വെറ്റിനറി സർജൻ അടക്കമുള്ള അധികൃതർ ഫാമുകളിൽ എത്തിയാണ് ഈ പരിശോധനകൾ നടത്തുക. ഫാം പരിസരം, തീറ്റ എന്നിവ പരിശോധിക്കുന്ന വിദഗ്ദ സംഘം കോഴികളുടെ രക്തവും മാംസവും പരിശോധനയ്ക്കായി ശേഖരിക്കും.
എറണാകുളത്തെ മരടിൽ എൻ.എ.ബി.എൽ ഇവ വിശദമായിപരിശോധിക്കുന്നതിനായി അക്രഡിറ്റേഷനുള്ള ലബോറട്ടറിയും ഒരുക്കിയിട്ടുണ്ട്. ഇറച്ചിയുടെ ഗുണമേന്മ ഉറപ്പാക്കിയശേഷം കോഴിയുടെ കാലിൽ ക്യൂ.ആർ. കോഡ് പതിപ്പിച്ച അലുമിനിയം ബാൻഡ് ഘടിപ്പിക്കും. കോഴിയെ വാങ്ങുമ്പോൾ അവ ഏത് ഫാമിൽ എപ്പോൾ ഉത്പാദിപ്പിച്ചതാണെന്നും ഏതൊക്കെ പരിശോധനകൾ നടത്തിയെന്നുമുള്ള വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. ഇറച്ചിയായാണ് വാങ്ങുന്നതെങ്കിൽ അത് എവിടെ നിന്നാണെന്ന് തിരിച്ചറിയാനുള്ള സംവിധാനവും ഉണ്ടാകും.
English Summary: poultry farm leg banding
Share your comments