അപകടസാധ്യത കുറഞ്ഞ നിക്ഷേപ മാര്‍ഗ്ഗമാണ് Public Provident Fund (PPF) ആകര്‍ഷകമായ പലിശ നിരക്ക് പിപിഎഫ് നിക്ഷേപങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നു.
15 വര്‍ഷമാണ് PPF ന്റെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ കാലാവധി. ഇതേസമയം, അഞ്ചാം വര്‍ഷത്തിന് ശേഷം നിശ്ചിത ശതമാനം തുക തിരിച്ചെടുക്കാന്‍ നിക്ഷേപകന് സാധിക്കും. പിപിഎഫിലെ നിക്ഷേപം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ അതുവെച്ച് ബാങ്കില്‍ നിന്നും വായ്പയെടുക്കാനും നിക്ഷേപകന് അവസരമുണ്ട്. എന്തായാലും 15 വര്‍ഷം കൃത്യമായി 1,000 രൂപ വീതം പ്രതിമാസം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1.80 ലക്ഷം രൂപയായിരിക്കും നിക്ഷേപിച്ച തുകയായി പിപിഎഫ് അക്കൗണ്ടിലുണ്ടാവുക. ഒപ്പം നിക്ഷേപിച്ച തുകയിന്മേല്‍ 1.45 ലക്ഷം രൂപയുടെ പലിശ വരുമാനവും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും.
വിപണി സാഹചര്യം കണക്കിലെടുത്ത് ഓരോ ത്രൈമാസപാദവും പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ കേന്ദ്രം പുനഃപരിശോധിക്കാറുണ്ട്. നിലവില്‍ 7.1 ശതമാനം പലിശയാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്. ചുരുക്കത്തില്‍ 15 വര്‍ഷം മുടങ്ങാതെ മാസം 1,000 രൂപ വീതം പിപിഎഫിലിട്ടാല്‍ അക്കൗണ്ടിലെ മൊത്തം തുക 3.25 ലക്ഷം രൂപയായി മാറും. 15 വര്‍ഷം കാലാവധിക്ക് ശേഷം വീണ്ടുമൊരു 5 വര്‍ഷം 1,000 രൂപ വീതം നിക്ഷേപം നടത്തുകയാണെങ്കില്‍ 20 വര്‍ഷമാകുമ്പോള്‍ അക്കൗണ്ടിലെ തുക 3.25 ലക്ഷത്തില്‍ നിന്നും 5.32 ലക്ഷം രൂപയായി ഉയരും.
ഇനി വീണ്ടും 5 വര്‍ഷം കൂടി നിക്ഷേപം നടത്തുക. അതായത് 25 വര്‍ഷം തുടര്‍ച്ചയായി 1,000 രൂപ വീതം നിക്ഷേപിച്ചാല്‍ പിപിപഎഫ് അക്കൗണ്ടിലെ തുക 8.24 ലക്ഷം രൂപയാകും. വീണ്ടുമൊരു 5 വര്‍ഷം കൂടി നിക്ഷേപം തുടരുകയാണെങ്കില്‍ അക്കൗണ്ടിലുള്ള തുക 8.24 ലക്ഷത്തില്‍ നിന്നും 12.36 ലക്ഷം രൂപയായി വര്‍ധിക്കും. ഈ സമയം നിക്ഷേപ കാലാവധി 30 വര്‍ഷം പൂര്‍ത്തിയാകും. 30 വര്‍ഷത്തിന് ശേഷം ഒരിക്കല്‍ക്കൂടി 5 വര്‍ഷത്തേക്ക് പ്രതിമാസം 1,000 രൂപ വീതമുള്ള നിക്ഷേപം തുടരുകയാണെങ്കില്‍ അക്കൗണ്ടിലെ തുക 18.15 ലക്ഷം രൂപയായി മാറും.

20 ആം വയസ്സില്‍ ജോലി കിട്ടി 1,000 രൂപ വീതം നിക്ഷേപം നടത്തുകയാണെങ്കില്‍ ബന്ധപ്പെട്ട വ്യക്തിക്ക് 60 വയസ്സു തികയുമ്പോള്‍ പിപിഎഫ് അക്കൗണ്ടില്‍ 26 ലക്ഷം രൂപ നിക്ഷേപം കണ്ടെത്താം.
Share your comments