ആലപ്പുഴ: ഡിസംബര്‍ മുതല്‍ 2021 മാര്‍ച്ച് 31വരെയുള്ള പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം. കിസാന്‍) യോജന സഹായധനത്തിന്റെ ഏഴാം ഗഡു (2000 രൂപ പ്രകാരം) വിതരണം ഉദ്ഘാടനം ഡിസംബര്‍ 25, ഉച്ചക്ക് 12 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വ്വഹിക്കും
സമൂഹമാധ്യമങ്ങളിലൂടയും ടി.വി. ചാനലുകളിലൂടെയും കര്‍ഷകര്‍ക്ക് ഈ ചടങ്ങ് തത്സമയം വീക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിൽ അംഗമാകാൻ സാധിക്കുക..
അതായത് ഫെബ്രുവരി 1, 2019 ന് ശേഷം ഭൂമിവാങ്ങിയവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല..
കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നൽകേണ്ടത്.. കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള ഡിജിറ്റൽ സേവാ CSC സെന്ററുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്.. CSC സെന്ററുകളിൽ നിന്നും ലഭിക്കുന്ന നിശ്ചിത ആപ്ലിക്കേഷൻ അതാത് കൃഷി ഭവനിൽ ഏൽപ്പിക്കണം..
പദ്ധതി പ്രകാരമുള്ള ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.. രജിസ്റ്റേര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും.. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു.
PM-കിസാൻ സമ്മാൻ നിധിക്ക് വേണ്ടി 2019 ലോ അതിനു ശേഷമോ കൃഷിഭവനിൽ അപേക്ഷ നൽകിയിട്ടും ഇതുവരെയും അക്കൗണ്ടിൽ പണം ലഭിച്ചിട്ടില്ലാത്തവർക്ക് ആധാറുമായി CSC സെന്റർ സന്ദർശിച്ച് കാരണം ചെക്ക് ചെയ്യാവുന്നതാണ്..
കിട്ടിക്കൊണ്ടിരുന്ന തുക നിലച്ചുപോയവർക്കും ആവശ്യമായ ആധാർ അപ്‌ഡേഷൻ നടത്തുന്നതിനും CSC സെന്റർ സന്ദർശിക്കാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം 6000 രൂപ ലഭിക്കും
Share your comments