<
  1. News

PMSVANidhi Scheme: 4,000 വഴിയോര കച്ചവടക്കാർക്ക് വായ്പ വിതരണം ചെയ്‌ത്‌ ഗുജറാത്ത് സർക്കാർ

ഗുജറാത്തിൽ ശനിയാഴ്ച മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ വെച്ചു കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പ്രധാന മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിർഭർ നിധി യോജനയ്ക്ക് കീഴിൽ സംസ്ഥാനത്തെ 4000 വഴിയോര കച്ചവടക്കാർക്ക് വായ്‌പ വിതരണം ചെയ്തു.

Raveena M Prakash
Pradhan Mantri Street Vendors Atma Nirbhar Nidhi Yojana has launched in Gujarat
Pradhan Mantri Street Vendors Atma Nirbhar Nidhi Yojana has launched in Gujarat

ഗുജറാത്തിൽ ഭുപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ വെച്ചു കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പ്രധാന മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിർഭർ നിധി യോജന(PMSVANidhi)യ്ക്ക് കീഴിൽ സംസ്ഥാനത്തെ 4000 വഴിയോര കച്ചവടക്കാർക്ക്, ശനിയാഴ്ച മുഖ്യമന്ത്രി വായ്‌പകൾ വിതരണം ചെയ്തു. രാജ്യത്തെ, ഏകദേശം 50 ലക്ഷം വഴിയോര കച്ചവടക്കാർക്ക് ഒരു വർഷത്തെ കാലാവധിയോടെ 10,000 രൂപ വരെ ഈടില്ലാതെ കച്ചവടങ്ങൾക്കും, അതിന്റെ മറ്റു പ്രവർത്തനങ്ങൾക്കും മൂലധന വായ്പകൾ ലഭ്യമാക്കാൻ വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണ് പ്രധാന മന്ത്രി സ്ട്രീറ്റ് വേണ്ടേഴ്സ് ആത്മനിർഭർ നിധി യോജന.

സംസ്ഥാനത്തെ വഴിയോര കച്ചവടക്കാരുടെ പ്രശ്‍നങ്ങൾ പരിഹരിച്ച്, അവരെ സാമ്പത്തികമായും, വികസനത്തിന്റെ മുഖ്യപാതയിലേക്ക് കൊണ്ട് വരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത് എന്ന്, ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ പറഞ്ഞു. സംസ്ഥാനത്തെ വഴിയോര കച്ചവടക്കാരുടെ പ്രശ്‍നങ്ങൾ പരിഹരിച്ച്, അവരെ സാമ്പത്തികമായും, വികസനത്തിന്റെ മുഖ്യപാതയിലേക്ക് കൊണ്ട് വരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത് എന്ന്, ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എല്ലാ പദ്ധതികളും, സമൂഹത്തിലെ ഓരോ വ്യക്തിക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ലക്ഷ്യത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ അഹമ്മദാബാദിലെ സയൻസ് സിറ്റിയിലെ എക്സിബിഷൻ ഹാളിൽ 4,000 വഴിയോര കച്ചവടക്കാർക്കുള്ള പരിപാടിയിൽ ഗുജറാത്ത് മുഖ്യമന്ത്രി ഏകദേശം 4000 വഴിയോര കച്ചവടക്കാർക്കും ഏതാനും ഗുണഭോക്താക്കൾക്ക് വായ്പാ ചെക്കുകൾ കൈമാറി.

ബന്ധപ്പെട്ട വാർത്തകൾ: പരുത്തിയുടെ ഇറക്കുമതി ഗുണനിലവാരം ഏർപ്പെടുത്താൻ ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്രം

English Summary: Pradhan Mantri Street Vendors Atma Nirbhar Nidhi Yojana has launched in Gujarat

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds