കഴിഞ്ഞ ദിവസങ്ങളിൽ വലനിറയെ ചുവന്ന ചെമ്മീനുമായാണ് ബോട്ടുകൾ കൊച്ചി ഫിഷറീസ് ഹാർബറിലെത്തിയത്. ‘റെഡ് റിങ്’ വിഭാഗത്തിൽപ്പെട്ട ഇവയെ ‘തക്കാളിച്ചെമ്മീൻ’ എന്നാണ് അറിയപ്പെടുന്നത് എല്ലാ ബോട്ടുകൾക്കും ധാരാളമായി ചവന്ന ചെമ്മീൻ കിട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലനിറയെ ചുവന്ന ചെമ്മീനുമായാണ് ബോട്ടുകൾ കൊച്ചി ഫിഷറീസ് ഹാർബറിലെത്തിയത്. ‘റെഡ് റിങ്’ വിഭാഗത്തിൽപ്പെട്ട ഇവയെ ‘തക്കാളിച്ചെമ്മീൻ’ എന്നാണ് അറിയപ്പെടുന്നത് എല്ലാ ബോട്ടുകൾക്കും ധാരാളമായി ചവന്ന ചെമ്മീൻ കിട്ടുന്നുണ്ട്. തക്കാളി പുല്ലന്‍ ചെമ്മീന്‍ ലഭിക്കാന്‍ ആഴക്കടലില്‍ പോകണം. കടലിൽ അമ്പത് മീറ്ററിലും താഴെയാണ് ഇവയെ കാണുന്നതത്രെ. ട്രോൾ ബോട്ടുകൾക്കാണ് ഇത് കൂടുതൽ ലഭിക്കുന്നത്.
നല്ല നിറമുള്ള ഇവയെ കയറ്റുമതിക്കായാണ് ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിൽ വലിയ ഡിമാൻഡില്ല. ‘നാരൻ’, ‘കരിക്കാടി’ ചെമ്മീനുകൾക്കുള്ള രുചി ഇവയ്ക്കില്ല.അതുകൊണ്ട്, നാടൻ വിപണിയിൽ വിൽപ്പന കുറവാണ്. വലിയ തോതിൽ ലഭിച്ചതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നാടൻ മാർക്കറ്റുകളിലേക്കും തക്കാളിച്ചെമ്മീൻ എത്തി. ഈ സീസണിൽ തക്കാളിച്ചെമ്മീൻ ലഭിക്കാറുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. കിലോഗ്രാമിന് 180 മുതൽ 200 രൂപ വരെയായിരുന്നു ശനിയാഴ്ചത്തെ വില.അടുത്ത ദിവസങ്ങളിലും തക്കാളിച്ചെമ്മീൻ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ.
English Summary: prawns thakkali chemeen red ring prawns at Kochi
Share your comments