<
  1. News

കാത്തുസൂക്ഷിക്കാം ഓരോ തുള്ളിയും; ലോക ജലദിനത്തിൽ സുസ്ഥിര ജലവിനിയോഗത്തിൽ Krishi Jagran വെബ്ബിനാർ

എഫ്എംസി ഇന്ത്യ(FMC India)യുമായി സഹകരിച്ച്, ലോക ജലദിന(മാർച്ച് 22)ത്തിൽ 'കൃഷിയിൽ ജലത്തിന്റെ സുസ്ഥിരമായ ഉപയോഗം' എന്ന വിഷയത്തിൽ കൃഷി ജാഗരൺ വെബ്ബിനാർ സംഘടിപ്പിക്കുന്നു.

Anju M U
World Water Day
ലോക ജലദിനത്തിൽ Krishi Jagran വെബ്ബിനാർ

ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് വെറുതെ ഓർമിപ്പിക്കുക മാത്രമല്ല, ഭാവിയുടെ സുസ്ഥിരതയ്ക്കായി പ്രകൃതിയിലെ ഓരോ ഉറവയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതിക്രമിച്ചു കഴിഞ്ഞു എന്ന് കൂടി ഓർമിപ്പിക്കുകയാണ് മാർച്ച് 22- ആഗോള ജല ദിനം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ന് ലോക ജലദിനം

ഭൂഗർഭജലം ഇന്ത്യയുടെ ജീവനാഡിയാണ്. ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണത്തിന്റെ 85 ശതമാനവും ഭൂഗർഭജലത്തിൽ നിന്നുമാണ്. നഗരങ്ങളിലെ കുടിവെള്ളത്തിന്റെ 65 ശതമാനം കണക്കാക്കുകയാണെങ്കിൽ അതിലും ഭൂഗർഭജലമാണ് വിനിയോഗിക്കുന്നത്. ഇതിന് പുറമെ കൃഷി ആവശ്യങ്ങൾക്കുള്ള ജലസേചനത്തിൽ 65 ശതമാനവും ഈ മാർഗത്തിലൂടെയാണ് ലഭ്യമാക്കുന്നത്. വ്യാവസായിക പ്രവർത്തനങ്ങളുടെ കാര്യത്തിലും ഭൂരിഭാഗം ജലം ലഭിക്കുന്നത് ഭൂഭർഭ ജലത്തിലൂടെയാണ്. അതായത്, 55 ശതമാനം.

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലുടനീളമുള്ള കർഷക സമൂഹങ്ങളും ശ്രദ്ധേയമായ നിരവധി ജലസംരക്ഷണ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ജല്‍ ജീവന്‍ മിഷന്‍: മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും

കഴിഞ്ഞ ആഴ്‌ച റോമിൽ നടന്ന ഒരു സമ്മേളനത്തിൽ, 2022ലെ ലോക ജലദിനത്തിന്റെ വിഷയം IGRAC നിർദേശിച്ചത് പ്രകാരം 'ഭൂഗർഭജലം: അദൃശ്യമായിരിക്കുന്നതിനെ ദൃശ്യമാക്കുക' എന്നതായിരിക്കുമെന്ന് അറിയിച്ചിരുന്നു. ഇറ്റലിയിലെ റോമിൽ IFAD ആസ്ഥാനത്ത് വച്ചായിരുന്നു യുഎൻ-ജല ഉച്ചകോടിയുടെ മുപ്പതാം പതിപ്പ് സംഘടിപ്പിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: ജൽ ശക്തി അഭ്യാൻ; 1,42,000 കോടി രൂപയുടെ കേന്ദ്ര ധനസഹായം, കേരളത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ

ജലത്തിന്റെ ഉപയോഗം, കാര്യക്ഷമത, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടി കൃഷിയിടത്തിലെ സുസ്ഥിരതയും സാങ്കേതിക വിദ്യകളും വിപുലീകരിക്കുകയും, അതുപോലെ കാർഷികോത്പാദനം മെച്ചപ്പെടുത്തുന്നതിനുമായി ഈ ലോക ജല ദിനം സ്വാധീനിക്കുന്നു.

ലോക ജലദിനത്തിൽ കൃഷി ജാഗരൺ (Krishi Jagran On World Water Day)

ലോകമെമ്പാടുമുള്ള കർഷകരുടെ ജീവിതവും ഉപജീവനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, അവരുടെ പ്രതിസന്ധികൾക്ക് പരിഹാരങ്ങളും അറിവുകളും പ്രദാനം ചെയ്യുന്നതിനും ഈ ദിനം സഹായിക്കുന്നു. കൃഷിയിൽ ജലത്തിന്റെ സുസ്ഥിരമായ ഉപയോഗത്തെക്കുറിച്ച് കർഷകരെ ബോധവത്കരിക്കുന്നതിന് ഈ മേഖലയിലെ പ്രശസ്തരായ വ്യക്തിത്വങ്ങൾക്കൊപ്പം കൃഷി ജാഗരൺ ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: നാലു വര്‍ഷം കൊണ്ട് പാല്‍ ഉൽപ്പാദനത്തില്‍ കേരളത്തെ ഒന്നാമതെത്തിക്കുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

എഫ്എംസി ഇന്ത്യ(FMC India)യുമായി സഹകരിച്ച്, ലോക ജലദിന(മാർച്ച് 22)ത്തിൽ 'കൃഷിയിൽ ജലത്തിന്റെ സുസ്ഥിരമായ ഉപയോഗം' എന്ന വിഷയത്തിൽ കൃഷി ജാഗരൺ വെബ്ബിനാർ സംഘടിപ്പിക്കുന്നു. 2022 മാർച്ച് 22ന് വൈകുന്നേരം 3 മണിക്കാണ് വെർച്വൽ പരിപാടി നടത്തുന്നത്.

വെബ്ബിനാറിലെ പ്രധാന ചർച്ചാവിഷയങ്ങൾ (Major Toipcs of Discussion In Webinar)

ഗ്രാമതലത്തിൽ കാലാനുസൃതമായ (ഉപരിതലവും ഭൂഗർഭജലവും) ജലലഭ്യത വിലയിരുത്തൽ

  • ഗാർഹിക, കാർഷിക, ഉപജീവന ആവശ്യങ്ങൾക്കും കന്നുകാലി വളർത്തലിനും വേണ്ടി നിലവിലുള്ളതും കണക്കുകൂട്ടിയിട്ടുള്ളതുമായ ജലത്തിന്റെ ആവശ്യകത വിലയിരുത്തൽ

  • നിലവിലെ ജലലഭ്യതയും ഭാവിയിലെ ആവശ്യവും തമ്മിലുള്ള താരതമ്യത്തിനൊപ്പം,

    ഗാർഹിക ഭക്ഷ്യസുരക്ഷയും വിപണി ആവശ്യങ്ങളും കണക്കുകൂട്ടുമ്പോൾ, ശുദ്ധജല ലഭ്യതയെ അടിസ്ഥാനമാക്കി വിളകളും വിള രീതികളും തെരഞ്ഞെടുക്കുക

  • ഡ്രിപ്പ് ഇറിഗേഷൻ, സ്പ്രിംഗളറുകൾ, പുതയിടൽ തുടങ്ങിയ ജലസംരക്ഷണ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുകയും കൂടുതൽ ജലസംഭരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

  • സപ്ലൈ-ഡ്രൈവിൽ നിന്ന് ഡിമാൻഡ് സൈഡ് മാനേജ്മെന്റ് സമീപനത്തിലേക്കുള്ള മാറ്റം

ബന്ധപ്പെട്ട വാർത്തകൾ: നാളികേര വെള്ളത്തിൻറെ ഗുണങ്ങളും പാർശ്വഫലങ്ങളും

English Summary: Preserve Each Drop; Krishi Jagran Webinar On Sustainable Water Use On World Water Day

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds