മാങ്ങയണ്ടിയ്ക്കും വില ലഭിക്കും അതെ മാങ്ങയ്ക്കു മാത്രമല്ല ഇനിമുതൽ മാങ്ങയണ്ടിക്കും വിലലഭിക്കും. നാട്ടുമാവിന്റെ മാങ്ങകൾ സംരക്ഷിക്കുന്നതിനായി പടന്നക്കാട് കാർഷിക കോളേജ് ആണ് മാങ്ങയണ്ടികൾ വിലകൊടുത്തു വാങ്ങുന്നത്. നല്ലയിനം നാടൻ മാവുകൾ നിരവധിയുള്ള നമ്മുടെ സംസ്ഥാനത്തു ലക്ഷക്കണക്കിന് മാങ്ങകളാണ് എല്ലാ വർഷവും നശിച്ചുപോകുന്നത്. മാങ്ങപറിക്കാൻ ആളില്ലാതെയും സംസ്‌കരിക്കാൻ കഴിയാതെയും ഇത്തരം നല്ല മാങ്ങയിനാണ് നശിച്ചുപോകുകയാണ് പതിവ്.
മുത്തശ്ശിമാവുകളുടെ ഉയരക്കൂടുതലും ഇതിനു കാരണമാണ് അതിനാൽ നല്ലയിനം മാവുകളുടെ വിത്തുകൾ ശേഖരിച്ചു ഗ്രാഫ്ട് തൈകൾ ഉണ്ടാക്കിയെടുക്കൽ ആണ് ഉദ്ദേശം. ഒരു മാങ്ങായണ്ടിക്കു 50 പൈസയാണ് വിലലഭിക്കുക. ഏതിനം മാങ്ങയായാലും ഉണക്കിയ മാങ്ങയണ്ടിക്കു ഈ വില ലഭിക്കും. ഇത്തരത്തിൽ കഴിഞ്ഞ വർഷം രണ്ടു ലക്ഷത്തോളം മാങ്ങയണ്ടികൾ ഇങ്ങനെ സംസ്കരിച്ചെങ്കിലും അതിൽ 30 ശതമാനം മാത്രമാണ് ഗ്രാഫ്റ്റിംഗിന് ഉപയോഗിക്കാൻ കഴിഞ്ഞുളൂ.
മാങ്ങയണ്ടിയ്ക്കും വില ലഭിക്കും
മാങ്ങയണ്ടിയ്ക്കും വില ലഭിക്കും അതെ മാങ്ങയ്ക്കു മാത്രമല്ല ഇനിമുതൽ മാങ്ങയണ്ടിക്കും വിലലഭിക്കും.
Share your comments