<
  1. News

പൊടിയരിയുടേയും, പാൽ, മുട്ട എന്നിവയുടെയും വില ഉയരും

ഉല്‍പ്പാദനം കുറവായതിനാലും കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനവുണ്ടായതിനാലും ആഭ്യന്തര അരി വില ഉയരുമെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ആഗോളതലത്തില്‍ പൊടിയരിയുടെ ആവശ്യം ഉയര്‍ന്നതിനാല്‍ കയറ്റുമതി നിരോധിച്ച് വില ഉയര്‍ത്തുകയാണ് സര്‍ക്കാര്‍. ഇന്ത്യയിലെ സാധാരണക്കാരും, മൃഗസംരക്ഷണ കര്‍ഷകരും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു അരിയിനമാണ് പൊടിയരി.

Meera Sandeep
Prices of domestic rice, milk and eggs will rise
Prices of domestic rice, milk and eggs will rise

ഉല്‍പ്പാദനം കുറവായതിനാലും കയറ്റുമതിയില്‍ 11 ശതമാനം വര്‍ദ്ധനവുണ്ടായതിനാലും ആഭ്യന്തര അരി വില ഉയരുമെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ആഗോളതലത്തില്‍ പൊടിയരിയുടെ ആവശ്യം ഉയര്‍ന്നതിനാല്‍ കയറ്റുമതി നിരോധിച്ച് വില ഉയര്‍ത്തുകയാണ് സര്‍ക്കാര്‍. ഇന്ത്യയിലെ സാധാരണക്കാരും, മൃഗസംരക്ഷണ കര്‍ഷകരും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു അരിയിനമാണ് പൊടിയരി.

പൊതുവിപണിയില്‍ കിലോയ്ക്ക് 16 രൂപയായിരുന്ന പൊടിയരിയുടെ വില സംസ്ഥാനങ്ങളില്‍ 22 രൂപയായി ഉയര്‍ന്നു. കോഴി, മൃഗസംരക്ഷണ കര്‍ഷകരെയാണ് തീറ്റകളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിച്ചത്. കോഴിത്തീറ്റയുടെ 60-65 ശതമാനം പൊടിയരിയില്‍ നിന്നാണ്. അതുകൊണ്ടു തന്നെ പാല്‍, മുട്ട എന്നിവയ്ക്ക് വില കൂടാൻ സാധ്യതയുണ്ട്.

സെപ്റ്റംബര്‍ 19 ലെ കണക്കനുസരിച്ച് അരിയുടെ ചില്ലറ വില്‍പ്പന വില ആഴ്ചയില്‍ 0.24 ശതമാനവും മാസത്തില്‍ 2.46 ശതമാനവും വര്‍ഷത്തില്‍ 8.67 ശതമാനവും വര്‍ധിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. അഞ്ച് വര്‍ഷത്തിനിടെ ശരാശരി 15.14 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

2002-23 ഖാരിഫ് സീസണില്‍ ആഭ്യന്തര അരി ഉല്‍പാദനം 6 ശതമാനം കുറഞ്ഞ് 104.99 ദശലക്ഷം ടണ്ണാവുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അരി കയറ്റുമതി നിയമങ്ങളില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ കയറ്റുമതി ലഭ്യത കുറയ്ക്കാതെ ആഭ്യന്തര വില നിയന്ത്രിക്കാന്‍ സഹായിച്ചതായും സർക്കാർ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന അരിയുടെ അത്ഭുതകരമായ 5 ആരോഗ്യ ഗുണങ്ങൾ

സെപ്റ്റംബര്‍ ആദ്യം ബസ്മതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തുകയും പൊടിയരിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. ഈ ഖാരിഫ് സീസണില്‍ ഗാര്‍ഹിക വിതരണത്തിനുള്ള നെല്‍വിളകളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ നടപടികള്‍ സ്വീകരിച്ചത്.

സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ പ്രകാരം, അന്താരാഷ്ട്ര വിപണിയില്‍, ഇന്ത്യയില്‍ നിന്നുള്ള അരി കിലോഗ്രാമിന് ഏകദേശം 28-29 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് ആഭ്യന്തര വിലയേക്കാള്‍ കൂടുതലാണ്. ബസുമതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തുന്നത് അരി വില കുറയാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തര വിപണിയെ സമ്മര്‍ദ്ദത്തിലാക്കി ധാന്യങ്ങളുടെ കയറ്റുമതി കഴിഞ്ഞ മാസങ്ങളില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് കോഴിത്തീറ്റയില്‍ ഉപയോഗിക്കുന്ന അരിയുടെ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ ആശങ്കകള്‍ മാറ്റിനിര്‍ത്തുന്നതിന് എടുത്ത ഒരു താല്‍ക്കാലിക നടപടിയാണിത്. പാല്‍, മാംസം, മുട്ട എന്നിവയുടെ വിലയെ ബാധിക്കുന്ന കാലിത്തീറ്റയുടെ വില കുറച്ചുകൊണ്ട് മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍ മേഖലകളെ സഹായിക്കേണ്ടതുമുണ്ട്.

പുഴുങ്ങലരിയുമായി ബന്ധപ്പെട്ട നയത്തില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് നല്ല ലാഭകരമായ വില തുടര്‍ന്നും ലഭിക്കും. അതുപോലെ ബസുമതി അരിയുടെ നയത്തിലും മാറ്റമില്ല.

English Summary: Prices of domestic rice, milk and eggs will rise

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds