പദ്ധതി
നരേന്ദ്രമോദി സർക്കാരിന്റെ കർഷകർക്കായുള്ള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ഫസൽ ഭീമ യോജന. കുറഞ്ഞ പ്രീമിയം നിരക്കില് കൂടുതല് ഇന്ഷുറന്സ് പരിരക്ഷ എന്നതാണ് പദ്ധതിയുടെ ആകര്ഷണം. അടുത്ത മൂന്നുവര്ഷത്തിനുള്ളില് 50 ശതമാനം കര്ഷകരെ പദ്ധതിയില് ഉള്പ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.കുറഞ്ഞ പ്രീമിയം നിരക്കില് കൂടുതല് ഇന്ഷുറന്സ് പരിരക്ഷ എന്നതാണ് പ്രധാനമന്ത്രി ഫസല് ഭീമ യോജന എന്ന പുതിയ ഇന്ഷുറന്സ് പദ്ധതിയുടെ ആകര്ഷണം. അടുത്ത മൂന്നുവര്ഷത്തിനുള്ളില് 50 ശതമാനം കര്ഷകരെ പദ്ധതിയില് ഉള്പ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യവര്‍ഷം പ്രീമിയം ഇനത്തില്‍ സബ്‌സിഡി നല്‍കുന്നതിന് 5700 കോടിയും രണ്ടാംവര്‍ഷം 7200 കോടിയും മൂന്നാം വര്‍ഷം 8800 കോടിയും കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കും.
25 ശതമാനംവരെ പ്രീമിയം കര്‍ഷകര്‍ നല്‍കണമെന്നാണ് നിലവിലെ പദ്ധതിയുടെ വ്യവസ്ഥ. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവരായിരിക്കും പദ്ധതി നടത്തിപ്പുകാര്‍.1999 മുതല്‍ നിലവിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതിCrop Insurance Scheme
പരിഷ്‌കരിച്ചാണ് പുതിയ പദ്ധതി. രാജ്യത്തെ ജില്ലകളെ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പദ്ധതി.മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. എന്നാൽ കൃഷിനാശങ്ങളും മറ്റും സ്മാര്‍ട്ട് ഫോണുകളില്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്താല്‍ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ ആരംഭിക്കും. അടിയന്തരമായി പ്രശ്നം വിലയിരുത്തി എത്രയും വേഗം നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ്
സവിശേഷതകള്‍
📍ഇന്‍ഷുറന്‍സ് പ്രീമിയമായി സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്ക് പരിധിയുണ്ടാകില്ലThere will be no limit to the government subsidy as insurance premium
📍കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയത്തിനുശേഷം സര്‍ക്കാര്‍ അടയ്‌ക്കേണ്ട തുക 90 ശതമാനമാണെങ്കില്‍പ്പോലും അത് നല്‍കും
📍പ്രീമിയം നിരക്കിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥ ഒഴിവാക്കും
ഇന്‍ഷുറന്‍സ് പ്രകാരം ഉറപ്പുനല്‍കിയിരിക്കുന്ന മുഴുവന്‍ തുകയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും
,📍വായ്പകള്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും വിള ഇന്‍ഷുറന്‍സ് ലഭിക്കും
Crop insurance is available for both borrowers and non-borrowers
📍മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ല
📍കൃഷിനാശം അടിയന്തരമായി വിലയിരുത്തി എത്രയും വേഗം നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ആധുനിക സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിക്കും
📍വിളനാശം സ്മാര്‍ട്ട് ഫോണുകളില്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്താല്‍ ഉടന്‍തന്നെ നടപടിക്രമങ്ങള്‍ ആരംഭിക്കും
📍റിമോട്ട് സെന്‍സറിങ്ങും ഉപയോഗിക്കും
എതിനെല്ലാമാണ് പരിഹാര തുകയുള്ളത്?
നിലവിലുള്ള വിളയ്ക്ക് നഷ്ടം സംഭവിച്ചാൽ.
തീ, ഇടിമിന്നല്‍, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം, ചുഴലിക്കാറ്റ്, പേമാരി, വെള്ളപ്പൊക്കം, വരള്‍ച്ച, മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, കീടങ്ങള്‍, രോഗങ്ങള്‍, അപ്രവചനീയമായ കാലാവസ്ഥ എന്നിവയാല്‍ നിലവുലുള്ള വിളയ്ക്ക് ഉണ്ടായാൽ ആ നഷ്ടത്തിന് പരിഹാരം ലഭിക്കും.
വിതയ്ക്കല്‍ തടസപ്പെട്ടത്
മഴക്കുറവോ, പ്രതികൂല കാലാവസ്ഥ മൂലമോ വിതയ്ക്കലും,നടലും തടസ്സപ്പെടുകയാണെങ്കില്‍ ഇൻഷുർ ചെയ്ത തുകയുടെ 25 ശതമാനം ലഭിക്കും (അതല്ലെങ്കില്‍ നടലിന് വേണ്ടി ചെലവ് ചെയ്ത തുക ലഭിക്കും).
വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങള്‍:-
വിളവെടുപ്പു കഴിഞ്ഞ് 14 ദിവസം വിളകള്‍ ഉണക്കാന്‍ ഇടുമ്പോള്‍ ചുഴലിക്കാറ്റ്,പേമാരി,കാലാവസ്ഥ തെറ്റിയുള്ള മഴ ഇവ മൂലം നഷ്ടം ഉണ്ടാകുകയാണെങ്കിൽ തുക ലഭിക്കും.
പ്രാദേശിക നഷ്ടങ്ങള്‍:-
കൊടുങ്കാറ്റ്, ,വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍.
വ്യാപക നഷ്ടം:-
വിളവെടുപ്പു പരീക്ഷണങ്ങളോ മറ്റു ഘടകങ്ങളോ പ്രകാരം നിര്‍ണയിക്കപ്പെട്ടത്
പോളിസി പരിരക്ഷ നല്‍കാത്തത് എന്തിനെല്ലാം?
ഈ പോളിസിയിൽ പെടാത്ത ബാഹ്യ ഘടകങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു:
യുദ്ധം,ആക്രമണം, വിദേശ ശത്രു, ആഭ്യന്തര കലാപം, കൊള്ള കവര്‍ച്ച എന്നിവകളുടെ അനന്തരഫലമായി ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഈ നയത്തിന്റെ പരിധിയില്‍ വരുന്നതല്ല.
വസ്തുവകകള്‍ക്കുണ്ടാവുന്ന നാശങ്ങളും അത് മൂലമുണ്ടാവുന്ന നഷ്ടങ്ങളും,നിയമപരമായ ബാധ്യതകളോ അയണൈസിങ് അയണുകളുടെ വികിരണം മൂലമോ,രാസപ്രവര്‍ത്തനം മൂലമോ, അണുവികിരണം മൂലമോ ഉണ്ടായ മലിനീകരനത്താലോ ആണവ ഇന്ധനത്തില്‍ നിന്നുള്ള ജ്വലനം മൂലമൊ,അതിലെ അവശിഷ്ടങ്ങളില്‍ നിന്നോ നേരിട്ടോ അല്ലാതെയോ ഉണ്ടായ ശാരീരിക പരിക്കുകളെ.
പോളിസിയിൽ ഉള്‍പ്പെടാത്ത ഏതെങ്കിലും ദുരന്തങ്ങള്‍ മൂലം വസ്തുവകകള്‍ക്കും,സ്ഥാവരജംഗമങ്ങള്‍ക്കുമുണ്ടായ നഷ്ട്ങ്ങള്‍, പോളിസി എടുക്കുന്നതിന് മുമ്പുള്ള നഷ്ടം,പരിക്ക്,രോഗം എന്നിവ യ്ക്ക് നഷ്ടപരിഹാര തുക ലഭിക്കില്ല.
അപേക്ഷിക്കേണ്ട വിധം
പ്രധാനമന്ത്രി ഫസൽ ഭീമ യോജനയുടെ ഭാഗമാകാൻ ആദ്യം agri-insurance.gov.in എന്ന വെബ്സൈറ്റിൽ ലോഗ് ഓൺ ചെയ്യണം.
അതിന് ശേഷം കർഷകന്റെ പേര്, വിലാസം, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തുടങ്ങിയ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക. വസ്തു, ബാങ്ക് വിശദാംശങ്ങൾ കൂടി നൽകേണ്ടതാണ്.
അതിന് സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കിസാൻ വികാസ് പത്ര; നിക്ഷേപത്തിനുണ്ട് ഒട്ടേറെ നേട്ടങ്ങൾ
Share your comments