ഓരോ വ്യക്തിയും സ്ഥാപനങ്ങളും വൈഫൈ നൽകുന്ന കേന്ദ്രങ്ങളായി മാറുന്ന പ്രൈം മിനിസ്റ്റർ വൈഫൈ ആക്സസ് നെറ്റ്‌വർക് ഇന്റർഫേസ് പദ്ധതി (പിഎം വാണി) കേരളത്തിലും. ഉടൻ യാഥാർഥ്യമാകും. ഇതിനായുള്ള റജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ഓഫ് ടെലികോം ആരംഭിച്ചു.
The Union Cabinet has approved scheme Prime Minister WiFi Access Network Interface (PM WANI) for setting up of public WiFi networks across the country. The WiFi will be provided through public data offices (PDOs) for which there will be no licence, registration or any other fees
എന്താണ് പിഎം വാണി?
പൊതു വൈഫൈ നെറ്റ്‌വർക് വഴി അതിവേഗ വൈഫൈ ഇന്റർനെറ്റ് സേവനം രാജ്യവ്യാപകമായി എത്തിക്കുകയാണ് പിഎം വാണി പദ്ധതി വഴി കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പൊതു വൈഫൈകളുടെ വ്യാപനം വഴി രാജ്യത്ത് വയർലെസ് കണക്ടിവിറ്റി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. മൂന്നു ഘടകങ്ങളാണ് പിഎം വാണി പദ്ധതിയിലുള്ളത്.
1. പബ്ലിക് ഡേറ്റ ഓഫിസ് (പിഡിഒ)
2. പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ (പിഡിഒഎ)
3. ആപ്പ് ദാതാക്കൾ
– പബ്ലിക് ഡേറ്റ ഓഫിസ് (പിഡിഒ)– വ്യക്തികൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ആർക്കും പബ്ലിക് ഡേറ്റ ഓഫിസ് ആയി പ്രവർത്തിക്കാം.. ഇവരാണ് തങ്ങളുടെ വൈഫൈ ഹോട്ട്സ്പോട്ടുകൾ വഴി ഇന്റർനെറ്റ് സേവനം പൊതുജനങ്ങൾക്ക് നൽകേണ്ടത്. റജിസ്ട്രേഷൻ ആവശ്യമില്ല.
– പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ (പിഡിഒഎ)- ഒരു കൂട്ടം പബ്ലിക് ഡേറ്റ ഓഫിസുകളെ ഒന്നിച്ചു കൊണ്ടുപോകുകയാണ് അഗ്രഗേറ്ററുടെ ചുമതല. പൊതുനെറ്റ്‌വർക് സ്ഥാപിക്കുന്നത് ഇവരുടെ ചുമതലയാണ്.
– ആപ്പ് ദാതാക്കൾ – ഉപയോക്താക്കൾക്കു വേണ്ടിയുള്ള ആപ്പുകൾ ഡവലപ് ചെയ്യാനാണ് ആപ്പ് ദാതാക്കളെ ക്ഷണിച്ചിരിക്കുന്നത്. ഹോട്ട്സ്പോട്ടുകൾ കണ്ടെത്തുന്നതും കണക്‌ഷൻ നേടുന്നതും ഈ ആപ്പുകൾ വഴിയാകും.
റജിസ്ട്രേഷൻ ആരംഭിച്ചു
2013ലെ കമ്പനീസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തവർക്കു പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ, ആപ്പ് ദാതാക്കൾ എന്നീ വിഭാഗങ്ങളിലേക്ക് റജിസ്റ്റർ ചെയ്യാം. ഇവർക്ക് ഡിപ്പാർട്മെന്റ് ഓഫ് ടെലികോമിന്റെ റജിസ്ട്രേഷനും വേണം. സൗജന്യമായി ടെലികോം റജിസ്ട്രേഷൻ നേടിയെടുക്കാം.
പിഎം വാണി വന്നാൽ
ചെറുകിട സ്ഥാപനങ്ങൾക്ക് വൈഫൈ നൽകുന്നതു വഴി വരുമാനം നേടുന്നതിനൊപ്പം രാജ്യത്ത് എല്ലായിടത്തും വൈഫൈ സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ സ്ഥാപിക്കുന്ന പൊതു നെറ്റ്‌വർക്ക് വഴി തടസ്സമില്ലാത്ത സേവനം ഓരോ പ്രദേശത്തും എത്തിക്കുകയാണ് ലക്ഷ്യം.
വൈഫൈ ഹോട്ട്സ്പോട്ടുകളുടെ സമീപത്തുള്ളവർക്ക് ആപ്പ് വഴി തങ്ങളുടെ വിവരങ്ങൾ നൽകി വൈഫൈ ഉപയോഗിക്കാം. ഇപ്പോൾ റയിൽവേ സ്റ്റേഷനുകളിൽ ഗൂഗിളിന്റെ സഹകരണത്തോടെ അതിവേഗ വൈഫൈ സേവനം നൽകുന്നുണ്ട്. ഇതിന്റെ മറ്റൊരു മാതൃകയാണ് പിഎം വാണി.
ഏത് പ്രദേശത്തും പിഎം വാണി സേവനം ലഭിക്കുമെന്നാണ് പ്രത്യേകത. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി വഴി സാധിക്കുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പ്രതീക്ഷ.
കേരളത്തിൽ റജിസ്ട്രേഷൻ
പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റർ, ആപ് നിർമാതാക്കൾ എന്നീ വിഭാഗങ്ങളിൽ കേരളത്തിൽ രജിസ്ട്രേഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് ടെലികോം വകുപ്പിന്റെ കൊച്ചിയിലെ നോഡൽ ഓഫിസറെ സമീപിക്കാം. ഫോൺ- 0484 2375299/ 2379800.
Share your comments