<
  1. News

പ്രധാനമന്ത്രി ഫസൽ ബീമാ യോജന - വേഗം അപേക്ഷിക്കുക Pradhan Mantri Fasal Bima Yojana #narendramodi #krishijagran #agriculture #farming #farmer

പ്രധാനമന്ത്രി ഫസൽ ബീമാ യോജന - ഖാരിഫ്-2020 കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി_ഖാരിഫ്-2020 സംസ്ഥാന സർക്കാർ വിജ്ഞാപനമായി ( G.O.(Rt) No.578/2020/AGRI തീയതി 25/06/2020). കവറേജ് കിട്ടുന്ന വിളകൾ: നെല്ല്, വാഴ,കവുങ്ങ്, കുരുമുളക്, മഞ്ഞൾ, പച്ചക്കറികളായ പടവലം,പാവൽ,പയർ, കുമ്പളം,മത്തൻ,വെള്ളരി,വെണ്ട,പച്ചമുളക് Prime Minister Narendra Modi had started Pradhan Mantri Fasal Bima Yojana to provide crop insurance to farmers. Under this PMFBY Scheme, govt. provides insurance coverage and financial assistance to farmers in case their crops get damaged due to heavy rain, hailstorms, natural calamities, pests and diseases. People can calculate premium amount, report crop loss, apply online and track application status for PM Fasal Bima Yojana at the official website pmfby.gov.in. Central govt. is currently implementing this scheme across the country for the welfare of farmers. പദ്ധതിയിൻ കീഴിൽ ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നു. ബാക്കി തുക മാത്രം കർഷകർ പ്രീമിയം തുകയായി അടച്ചാൽ മതിയാകും.

Arun T

പ്രധാനമന്ത്രി ഫസൽ ബീമാ യോജന - ഖാരിഫ്-2020

കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി_ഖാരിഫ്-2020

Prime Minister Narendra Modi had started Pradhan Mantri Fasal Bima Yojana to provide crop insurance to farmers. Under this PMFBY Scheme, govt. provides insurance coverage and financial assistance to farmers in case their crops get damaged due to heavy rain, hailstorms, natural calamities, pests and diseases. People can calculate premium amount, report crop loss, apply online and track application status for PM Fasal Bima Yojana at the official website pmfby.gov.in. Central govt. is currently implementing this scheme across the country for the welfare of farmers.

സംസ്ഥാന സർക്കാർ വിജ്ഞാപനമായി ( G.O.(Rt) No.578/2020/AGRI തീയതി 25/06/2020).

കവറേജ് കിട്ടുന്ന വിളകൾ:

നെല്ല്, വാഴ,കവുങ്ങ്, കുരുമുളക്, മഞ്ഞൾ, പച്ചക്കറികളായ പടവലം,പാവൽ,പയർ, കുമ്പളം,മത്തൻ,വെള്ളരി,വെണ്ട,പച്ചമുളക്

പദ്ധതിയിൻ കീഴിൽ ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നു. ബാക്കി തുക മാത്രം കർഷകർ പ്രീമിയം തുകയായി അടച്ചാൽ മതിയാകും.

വിളകളുടെ പ്രീമിയം തുകയും സർക്കാർ സബ്സിഡിയും ഇൻഷുറൻസ് തുകയും (ഹെക്ടറിൽ-247 സെൻ്റ്) താഴെ ചേർക്കുന്നു.

നെല്ല് - കർഷക പ്രീമിയം - 1600/-, സർക്കാർ സബ്സിഡി - 21600/- ഇൻഷുറൻസ് തുക - 80000/-

വാഴ- കർഷക പ്രീമിയം - 8750/- ,സർക്കാർ സബ്സിഡി - 36522.50/- ഇൻഷുറൻസ് തുക - 175000/-

കവുങ്ങ്- കർഷക പ്രീമിയം - 5000/- ,സർക്കാർ സബ്സിഡി - 21000/- ഇൻഷുറൻസ് തുക - 10 2750/- ,സർക്കാർ സബ്സിഡി - 11000/- ഇൻഷുറൻസ് തുക - 55000/-

കുരുമുളക് - കർഷക പ്രിമിയം 2500/- സർക്കാർ സബ്സിഡി 7115/- ഇൻഷുറൻസ് തുക 50000/-

മഞ്ഞൾ: കർഷക പ്രിമിയം 3000 സർക്കാർ സബ്സിഡി 6600/- ഇൻഷൂറൻസ് തുക 60000/-

പച്ചക്കറികൾ (പടവലം,പാവൽ,പയർ, കുമ്പളം,മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) കർഷക പ്രീമിയം - 2000/- ,സർക്കാർ സബ്സിഡി - 9600/- ഇൻഷുറൻസ് തുക - 40,000/-

 

 

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ,ശക്തിയായ കാറ്റ് (വാഴ, കവുങ്ങ് എന്നീ വിളകൾക്ക് മാത്രം) എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്.

വിളയുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണ്ണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്. കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്.

പദ്ധതിയിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും അത് രേഖപ്പെടുത്തുന്ന കാലാവധിയും, വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണ്ണായക തോതും, ടേം ഷീറ്റ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥാനിലയം, സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്ക്കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്.

കർഷകർ തങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഭൂനികുതി രശീതി, പാട്ടക്കരാർ (പാട്ടത്തിനാണ് കൃഷി ചെയ്യുന്നെതെങ്കിൽ മാത്രം) പ്രീമിയം തുകയും CSC/അക്ഷയ കേന്ദ്രം മുഖേനേയോ നേരിട്ട് ഓൺലൈനായോ (www.pmfby.gov.in) സമർപ്പിച്ച് പദ്ധതിയിൽ ചേരാവുന്നതാണ്.

കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി 31.07.2020

അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ

റീജണൽ ഓഫീസ്, എട്ടാം നില, കാർമൽ ടവേഴ്സ്, കോട്ടൺഹിൽ പി.ഒ.
വഴുതക്കാട് , തിരുവനന്തപുരം

Phone - 0471- 2334493, 2334989

അനുബന്ധ വാർത്തകൾ

സോളാർ പമ്പ് യോജന: സോളാർ പാനലിന് സർക്കാർ സബ്സിഡി നൽകുന്നു; വെറും Rs. 7,500 രൂപ

 

English Summary: priminister fasal bhima yojana

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds