1. News

പരുത്തിയുടെ ഉൽപ്പാദനം, വിളവ് എന്നിവ വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം കൂട്ടുന്നതിനും പ്രാധാന്യം നൽകണം: ഉപരാഷ്ട്രപതി

രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് പരുത്തിയുടെ ഉത്പാദനം, വിളവ് എന്നിവ വർദ്ധിപ്പിക്കുന്നതിനായി ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളും മികച്ച പരിശ്രമം കാഴ്ച വയ്ക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു ആവശ്യപ്പെട്ടു .ആഗോളതലത്തിൽ ഇന്ത്യൻ കൈത്തറി ഉത്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു .

Meera Sandeep
Priority should be given to increase cotton production and yield and increase farmers' income: VP
Priority should be given to increase cotton production and yield and increase farmers' income: VP

രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത്  ലക്ഷ്യമിട്ട്  പരുത്തിയുടെ ഉത്പാദനം, വിളവ് എന്നിവ വർദ്ധിപ്പിക്കുന്നതിനായി  ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളും മികച്ച പരിശ്രമം കാഴ്ച വയ്ക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു ആവശ്യപ്പെട്ടു. ആഗോളതലത്തിൽ ഇന്ത്യൻ കൈത്തറി ഉത്പന്നങ്ങളുടെ  മത്സരക്ഷമത വർധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.

ബന്ധപ്പെട്ട വാർത്തകൾ: 'പരുത്തി' എന്ന വീരൻ

കാർഷികമേഖലയ്ക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ ലഭ്യമാക്കുന്ന മേഖലയായ ടെക്സ്റ്റൈൽ രംഗത്തിന്റെ  പ്രാധാന്യം ചൂണ്ടിക്കാട്ടവേ  കാർഷിക ഉത്പാദന വർദ്ധനവ്, കൂടുതൽ യന്ത്രവൽക്കരണം, ടെക്സ്റ്റൈൽ മേഖലയിലെ തൊഴിലാളികളുടെ നൈപുണ്യ ശേഷി വികസനം, ചെറുകിട വ്യവസായ സംരഭങ്ങൾക്കുള്ള പ്രത്യേക പരിഗണന  എന്നിവയിലൂടെ മേഖലയ്ക്ക് കരുത്തു പകരേണ്ടതിന്റെ ആവശ്യകതയും ശ്രീ നായിഡു ചൂണ്ടിക്കാട്ടി. പരുത്തിയുടെ വ്യത്യസ്ത തരങ്ങളിലേക്ക് വൈവിധ്യവൽക്കരണം നടത്തണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

ബന്ധപ്പെട്ട വാർത്തകൾ: 7 ബൃഹത് സംയോജിത വസ്ത്രനിര്‍മാണമേഖലയും വസ്‌ത്രോദ്യാനങ്ങളും സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റിന്റെ അംഗീകാരം

CITI-CDRA സുവർണ ജൂബിലി ആഘോഷങ്ങൾ ന്യൂഡൽഹിയിലെവിഗ്യാൻ ഭവനിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദന രാഷ്ട്രം ആയിരുന്നിട്ടും (23%), ഏറ്റവും കൂടുതൽ ഭൂമി പരുത്തി കൃഷിക്കായി ഉപയോഗിക്കുന്ന രാഷ്ട്രം ആയിരുന്നിട്ടും (ആഗോളതലത്തിൽ പരുത്തി കൃഷി ചെയ്യുന്ന ഭൂമിയുടെ 39%) രാജ്യത്ത്ഒരു ഹെക്ടറിൽ നിന്നുള്ള  വിളവ് 460 കിഗ്രാം മാത്രം ആണെന്നതിൽ  അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആഗോളതലത്തിൽ ഇത് ശരാശരി 800 കിലോഗ്രാം ആണ്.

ഇത് പരിഹരിക്കുന്നതിന്  പരുത്തികൃഷി സാന്ദ്രത വർദ്ധിപ്പിക്കൽ, പരുത്തി വിളവെടുപ്പിലെ  യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കൽ, അഗ്രോണമി രംഗത്തെ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകൽ എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു   

പരുത്തിയുമായി ബന്ധപ്പെട്ട പ്രഥമ ടെക്നോളജി മിഷന്റെ ഗുണഫലങ്ങൾ പരാമർശിച്ച ശ്രീ. നായിഡു കാലോചിതമായി  ദൗത്യം നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു.

പരുത്തിയുമായി ബന്ധപെട്ട്  പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, CITI-CDRA  പദ്ധതി മേഖലകളിലെ കർഷകർ എന്നിവർക്കുള്ള പുരസ്‌കാരങ്ങളും ഉപരാഷ്ട്രപതി ചടങ്ങിൽ വിതരണം ചെയ്തു."മില്ലേനിയൽ  ഷെയ്ഡ്‌സ്  ഓഫ്  കോട്ടൺ'' എന്ന ഗ്രന്ഥവും അദ്ദേഹം പ്രകാശനം ചെയ്തു.

കേന്ദ്ര ടെക്സ്റ്റൈൽ, വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയൽ, മറ്റു വിശിഷ്ട  അതിഥികൾ തുടങ്ങിയവർ ചടങ്ങിൽ സന്നഹിതരായിരുന്നു.

English Summary: Priority should be given to increase cotton production and yield and increase farmers' income: VP

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds