1. News

7 ബൃഹത് സംയോജിത വസ്ത്രനിര്‍മാണമേഖലയും വസ്‌ത്രോദ്യാനങ്ങളും സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റിന്റെ അംഗീകാരം

5 കൊല്ലത്തിനിടെ 4445 കോടി രൂപ ചെലവിട്ട് 7 ബൃഹത് സംയോജിത വസ്ത്രനിര്‍മാണമേഖലയും വസ്‌ത്രോദ്യാനങ്ങളും (പിഎം മിത്ര) സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റിന്റെ അംഗീകാരം

Meera Sandeep

5 കൊല്ലത്തിനിടെ 4445 കോടി രൂപ ചെലവിട്ട് 7 ബൃഹത് സംയോജിത വസ്ത്രനിര്‍മാണമേഖലയും വസ്‌ത്രോദ്യാനങ്ങളും (പിഎം മിത്ര) സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റിന്റെ അംഗീകാരം.

2021-22ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് പിഎം മിത്ര ഉദ്യാനങ്ങള്‍ സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റിന്റെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനും ആഗോള വസ്ത്രനിര്‍മാണ ഭൂപടത്തില്‍ ഇന്ത്യക്ക് കരുത്തുറ്റ ഇടം ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി.

പ്രധാനമന്ത്രിയുടെ 5 എഫ് കാഴ്ചപ്പാടില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടതാണ് പി എം മിത്ര. കൃഷിയിടം മുതല്‍ നൂല്‍ വരെ (ഫാം ടു ഫൈബര്‍); നൂല്‍ മുതല്‍ ഫാക്ടറി വരെ (ഫൈബര്‍ ടു ഫാക്ടറി); ഫാക്ടറി മുതല്‍ ഫാഷന്‍ വരെ; ഫാഷന്‍ മുതല്‍ വിദേശം വരെ (ഫാഷന്‍ ടു ഫോറിന്‍) എന്നതാണ് 5 എഫ് കാഴ്ചപ്പാട്. ഈ സംയോജിത വീക്ഷണം സമ്പദ്വ്യവസ്ഥയില്‍ വസ്ത്രനിര്‍മാണ മേഖലയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഇന്ത്യയിലേതുപോലെ ഒരു സമ്പൂര്‍ണ്ണ വസ്ത്രനിര്‍മാണ ആവാസവ്യവസ്ഥ മറ്റൊരു രാജ്യത്തിനും ഇല്ല. അഞ്ച് 'എഫി'ലും ഇന്ത്യ കരുത്തരാണ്.

താല്‍പര്യമുള്ള വിവിധ സംസ്ഥാനങ്ങളിലെ ഗ്രീന്‍ഫീല്‍ഡ്/ബ്രൗണ്‍ഫീല്‍ഡ് മേഖലകളിലാകും 7 ബൃഹത് സംയോജിത വസ്ത്രനിര്‍മാണമേഖലയും വസ്‌ത്രോദ്യാനങ്ങളും (പിഎം മിത്ര - മെഗാ ഇന്റഗ്രേറ്റഡ് ടെക്‌സ്റ്റൈല്‍ റീജണ്‍ ആന്‍ഡ് അപ്പാരല്‍ പാര്‍ക്ക്‌സ്) സ്ഥാപിക്കുക. തുടര്‍ച്ചയായുള്ളതും തടസ്സങ്ങളില്ലാത്തതുമായ ആയിരത്തിലധികം ഏക്കര്‍ ഭൂമിയും വസ്ത്രനിര്‍മാണമേഖലയുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ആവാസവ്യവസ്ഥയും ഉള്ള സംസ്ഥാന ഗവണ്‍മെന്റുകളുടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.

പൊതു അടിസ്ഥാനസൗകര്യവികസനത്തിന് (പദ്ധതിചെലവിന്റെ 30%) എല്ലാ ഗ്രീന്‍ഫീല്‍ഡ് പിഎം മിത്രയ്ക്കും 500 കോടി രൂപ പരമാവധി വികസന മൂലധന പിന്തുണ(ഡിസിഎസ്)യായും ബ്രൗണ്‍ഫീല്‍ഡ് പിഎം മിത്രയ്ക്ക്  പരമാവധി 200 കോടിരൂപയും നല്‍കും. കൂടാതെ പിഎം മിത്രയില്‍ വസ്ത്രനിര്‍മാണ യൂണിറ്റുകള്‍ മുന്‍കൂട്ടി സ്ഥാപിക്കുന്നതിന് ഓരോ പിഎം മിത്ര പാര്‍ക്കിനും 300 കോടി രൂപ മത്സരാധിഷ്ഠിത പ്രോത്സാഹന പിന്തുണ (സിഐഎസ്) നല്‍കും. ലോകോത്തര വ്യവസായ എസ്റ്റേറ്റിന്റെ വികസനത്തിന് 1,000 ഏക്കര്‍ ഭൂമി നല്‍കുന്നത് സംസ്ഥാന ഗവണ്‍മെന്റിന്റെ സഹായത്തില്‍ ഉള്‍പ്പെടും.

ഒരു ഗ്രീന്‍ഫീല്‍ഡ് പിഎം മിത്ര പാര്‍ക്കിനായി, കേന്ദ്ര ഗവണ്‍മെന്റിന്റെ വികസന മൂലധന പിന്തുണ പദ്ധതി, 500 കോടി രൂപ പരിധിയില്‍ ചെലവിന്റെ 30% ആയിരിക്കും.  ബ്രൗണ്‍ഫീല്‍ഡ് സൈറ്റുകള്‍ക്ക്, വിലയിരുത്തലിനുശേഷം, ബാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റ് പിന്തുണാ സംവിധാനങ്ങളുടെയും പദ്ധതി ചെലവിന്റെ 30% വികസന മൂലധന പിന്തുണ 200 കോടി രൂപയുടെ പരിധിയില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിനായി പദ്ധതി ആകര്‍ഷകമാക്കുന്നതിനുള്ള വയബിലിറ്റി ഗ്യാപ് ധനസഹായത്തിന്റെ രൂപത്തിലാണ് ഇത്.

പിഎം മിത്ര പാര്‍ക്കുകളില്‍ ഇനിപ്പറയുന്നവ ഉണ്ടാകേണ്ടതുണ്ട്:

പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍: ഇന്‍കുബേഷന്‍ സെന്ററും പ്ലഗ് & പ്ലേ സൗകര്യവും, വികസിപ്പിച്ച ഫാക്ടറി സൈറ്റുകള്‍, റോഡുകള്‍, വൈദ്യുതി, വെള്ളവും മലിനജല സംവിധാനവും, കോമണ്‍ പ്രോസസ്സിംഗ് ഹൗസ് & സിഇടിപി, മറ്റ് അനുബന്ധ സൗകര്യങ്ങള്‍. ഉദാ:- ഡിസൈന്‍ സെന്റര്‍, ടെസ്റ്റിംഗ് സെന്ററുകള്‍ തുടങ്ങിയവ.

പിന്തുണയ്ക്കായുള്ള അടിസ്ഥാനസൗകര്യങ്ങള്‍: തൊഴിലാളികളുടെ ഹോസ്റ്റലുകളും പാര്‍പ്പിടവും, വിതരണ പാര്‍ക്ക്, വെയര്‍ഹൗസിംഗ്, മെഡിക്കല്‍, പരിശീലന- നൈപുണ്യ വികസന സൗകര്യങ്ങള്‍

പിഎം മിത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി 50 ശതമാനം മേഖലയും ഉപയോഗത്തിനായി 20 ശതമാനം മേഖലയും വാണിജ്യ വികസനത്തിന് 10 ശതമാനം മേഖലയും വികസിപ്പിക്കും.

മെഗാ ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈല്‍ റീജിയനുകളുടെയും അപ്പാരല്‍ പാര്‍ക്കുകളുടെയും പ്രധാന ഘടകങ്ങള്‍ * 5% ഏരിയയെ സൂചിപ്പിക്കുന്നു # ആ ആവശ്യത്തിനായി ഉപയോഗിക്കുന്ന 10% ഏരിയയെ സൂചിപ്പിക്കുന്നു.

ഒരു പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മോഡില്‍ കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളുടെ ഉടമസ്ഥതയിലുള്ള ഒരു പ്രത്യേക ഉദ്ദേശ്യ സംവിധാനമാണ് പിഎം മിത്ര പാര്‍ക്ക് വികസിപ്പിക്കുന്നത്. മാസ്റ്റര്‍ ഡെവലപ്പര്‍ വ്യവസായ പാര്‍ക്ക് വികസിപ്പിക്കുക മാത്രമല്ല, ആനുകൂല്യ കാലയളവില്‍ അത് പരിപാലിക്കുകയും ചെയ്യും. സംസ്ഥാന -കേന്ദ്ര ഗവണ്‍മെന്റുകള്‍ സംയുക്തമായി വികസിപ്പിച്ച വസ്തുനിഷ്ഠ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ മാസ്റ്റര്‍ ഡെവലപ്പറുടെ തിരഞ്ഞെടുപ്പ് നടക്കുക.

വികസിത വ്യാവസായിക സൈറ്റുകളില്‍ നിന്ന് പാട്ടത്തിന്റെ വാടകയുടെ ഒരു ഭാഗം സ്വീകരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് ഭൂരിപക്ഷ ഉടമസ്ഥാവകാശമുള്ള എസ്പിവിക്ക് അര്‍ഹതയുണ്ട്. തൊഴിലാളികള്‍ക്ക് നൈപുണ്യ വികസന സംരംഭങ്ങളും മറ്റു ക്ഷേമ നടപടികളും നടപ്പാക്കിക്കൊണ്ട് പിഎം മിത്ര പാര്‍ക്ക് വികസിപ്പിച്ച് മേഖലയിലെ വസ്ത്രനിര്‍മാണ വ്യവസായം കൂടുതല്‍ വിപുലമാക്കാനാകും.

ഓരോ പിഎം മിത്ര പാര്‍ക്കിനും നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതിനായി ഇന്ത്യാഗവണ്‍മെന്റ് 300 കോടി രൂപയുടെ ഫണ്ടും നല്‍കും. പിഎം മിത്ര പാര്‍ക്കില്‍ പുതുതായി സ്ഥാപിക്കുന്ന യൂണിറ്റിന്റെ വിറ്റുവരവിന്റെ 3% വരെ ഇത് മത്സരശേഷി പ്രോത്സാഹന പിന്തുണ (സിഐഎസ്) എന്നറിയപ്പെടും. നടപ്പാക്കുന്ന ഒരു പുതിയ പ്രോജക്റ്റിന് അത്തരം പിന്തുണ നിര്‍ണായകമാണ്.

മറ്റ് കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റ് പദ്ധതികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ആ പദ്ധതികളുമായി കൂട്ടിച്ചേര്‍ക്കാനും സാധിക്കും. ഇത് തുണി വ്യവസായത്തിന്റെ മത്സരശേഷി വര്‍ദ്ധിപ്പിക്കുകയും സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വലിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഈ പദ്ധതി ഇന്ത്യന്‍ കമ്പനികളെ ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലെത്താനും സഹായിക്കും.

English Summary: 7 Govt Approval for Establishment of Large Integrated Garment Sector and Garment Parks

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds