കൊച്ചി: ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 അനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിപണനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും നിര്‍ബന്ധമായും FSSAI ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നേടിയിരിക്കണം.
ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നവരെ കൂടാതെ തട്ടുകടകള്‍, തെരുവോര കച്ചവടക്കാര്‍, പച്ചക്കറി കടകള്‍, വണ്ടിയില്‍ ഭക്ഷണം വില്‍ക്കുന്നവര്‍, മീന്‍ വില്‍പ്പനക്കാര്‍, പലചരക്ക് കടകള്‍, ഹോട്ടല്‍ റെസ്റ്റോറന്റ്, ചായക്കടകള്‍, ബേക്കറികള്‍, റേഷന്‍കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കാന്റീന്‍, ഹോസ്റ്റല്‍ കാന്റീന്‍/ഹോസ്പിറ്റല്‍ കാന്റീന്‍, ഫുഡ് ഫെസ്റ്റ് നടത്തുന്നവര്‍,
ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തുന്ന വണ്ടികള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന വെയര്‍ഹൗസുകള്‍, ഓഡിറ്റോറിയങ്ങള്‍, സമൂഹ സദ്യ നടത്തുന്നവര്‍, തുടങ്ങി ഭക്ഷ്യോല്പാദന വിതരണ രംഗത്തുളള എല്ലാവരും നിര്‍ബന്ധമായും ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നേടിയിരി ക്കണം
12 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റു വരവുളള വ്യാപാരികള്‍ ലൈസന്‍സും എടുക്കേണ്ട താണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഈറ്റ് റൈറ്റ് കൊച്ചി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുമായി ചേര്‍ന്ന് ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാത്തവരുടെ ഒരു സര്‍വെ നടത്തിവരികയാണ്.
ലൈസന്‍സ് /രജിസ്‌ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും വില്പന നടത്തുകയും ചെയ്യുന്നത് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലിഭിക്കാവുന്ന കുറ്റമാണ്. ആയതിനാല്‍ ഭക്ഷ്യ വസ്തുക്കളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ആളുകളും ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ നേടി നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണ്.
ലൈസന്‍സ് /രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി foscos.fssai.gov.in വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ഇതിന് അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കേരള സംസ്‌ഥാന ബാംബൂ കോർപ്പറേഷനിൽ തോഴിലവസരങ്ങൾ
Share your comments