ആടിന് പ്രധാനമായി ഉണ്ടാകുന്ന ചില രോഗങ്ങളും അവയുടെ നാട്ടു മരുന്നുകളും.
1 .
ആടിനു ദഹനക്കേടുണ്ടായാല്‍ വെളുത്തുള്ളിയും കുരുമുളകും സമമെടുത്ത് ഉപ്പു ചേര്‍ത്ത് അരച്ചു കൊടുക്കുക ഭേദമാകും.
2.
ആടുകള്‍ക്കുണ്ടാകുന്ന വയറിളക്കത്തിനും വിരശല്യത്തിനും പേരയില നീരും ഉപ്പും ചേര്‍ത്ത് കൊടുത്താല്‍ ശമനം ഉണ്ടാകും.
3.
ആടിനുണ്ടാകുന്ന വയറുകടിക്ക് കൂവളത്തിന്‍ വേര് മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, ജീരകം ഇവ സമം പൊടിച്ച് പതിനഞ്ചു ഗ്രാം വീതം രണ്ടു നേരം ശര്‍ക്കരയില്‍ പൊതിഞ്ഞു കൊടുക്കുക.
4.
വിരശല്യത്തിനും വിശപ്പില്ലായ്മയ്ക്കും അഷ്ടചൂര്‍ണ്ണ പതിനഞ്ചു ഗ്രാം വീതം ശര്‍ക്കരയില്‍ കുഴച്ചു കൊടുക്കുക.
5.
ആടിനു കട്ടു പിടിച്ചാല്‍ ഉടന്‍ കരിക്കിന്‍ വെള്ളം കൊടുക്കുക തുടര്‍ന്ന് ഇരുപത്തിയഞ്ച് മില്ലി വെളീച്ചണ്ണയും കൊടുക്കണം.
6.
ചുമക്ക് ആടലോടകം ഇടിച്ചു പിഴിഞ്ഞ നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കൊടുക്കുക.
7.
വയറിളക്കത്തിനു പേരയിലയും മഞ്ഞളും സമം അരച്ചു കലക്കി കൊടുത്താലും മതിയാകും.
8.
കരള്‍ രോഗത്തിനും വിശപ്പില്ലായ്മക്കും ആടിനു കീഴാര്‍നെല്ലി അരച്ചു കൊടുക്കുക.
9.
ദഹനക്കേടിനു ചുക്ക് കറിവേപ്പിലക്കുരുന്ന് ഉണക്ക മഞ്ഞള്‍ കറിയുപ്പ് എന്നിവ സമം പൊടിച്ച് കലര്‍ത്തിയത് ഇരുപത് ഗ്രാം വീതം ഒരു തവണ ശര്‍ക്കരയില്‍ കുഴച്ച് കൊടുക്കുക.
10.
കുടം പുളി, ഉപ്പ്, കുരുമുളക്, വെളുത്തുള്ളി ഇവ സമം എടുത്ത് അരച്ച് ശര്‍ക്കരയുണ്ട പൊടിച്ചതും ചേര്‍ത്ത് കൊടുത്താല്‍ ആടിനുണ്ടാകുന്ന ദഹനക്കേട് മാറും.
11.
ആടിനുണ്ടാകുന്ന ഫംഗസ് ബാധക്ക് വേപ്പണ്ണെയില്‍ ഒരു നുള്ള് തുരിശ് മൂപ്പിച്ച് പുരട്ടുക.
ഏലാദിപ്പൊടി ചെറുനാരങ്ങ നീരിലോ വെളീച്ചണ്ണയിലോ കുഴച്ചു പുരട്ടിയാലും ഫംഗസ് ബാധ മാറും.
12.
ആടിനുണ്ടാകുന്ന പനി ജലദോഷം ഇവയ്ക്കു പരിഹാരമായി യൂക്കാലിറ്റിപ്സ് തൈലമിട്ട വെള്ളത്തില്‍ ആവി പിടിക്കുക.
13.
കുരുമുളകുതിരിയും കുരുമുളകു ശുദ്ധീകരിച്ചതിന്റെ അവശിഷ്ടങ്ങളും ചട്ടിയിലിട്ട് ആടിന്റെ കൂട്ടിനടിയിലോ അകത്തു തന്നെയോ വച്ചു പുകച്ചാല്‍ ജലദോഷം മാറും.
14.
തുളസിയില ഇഞ്ചി ശര്‍ക്കര കുരുമുളക് ചെറുനാരങ്ങാ നീര്‍ എന്നിവ വെള്ളത്തില്‍ സമം ചേര്‍ത്ത് തിളപ്പിച്ച ശേഷം ആറിച്ചു കൊടുക്കുക ഇതു വേണ്ടിവന്നാല്‍ ആവര്‍ത്തിക്കുക ആടിന്റെ ജലദോഷം മാറും.
15.
കുരുമുളക് തിപ്പങ്കറുവാ ചുക്ക് ഇവ സമം പൊടിച്ചു ചേര്‍ത്ത് പതിനഞ്ചു ഗ്രാം വീതം ശര്‍ക്കരയില്‍ കുഴച്ചു കൊടുത്താല്‍ ആടിന്റെ ജലദോഷം മറും.
16.
ആടിന്റെ അകിടിന് നീരുവന്നാല്‍ പെരിങ്ങളത്തിന്റെ കൂമ്പും ജീരകവും ചേര്‍ത്തരച്ച് വെണ്ണ നെയ്യ് ഒഴിച്ച് ചീനച്ചട്ടിയിലിട്ട് മൂപ്പിച്ചു പുരട്ടുക.
അല്ലെങ്കില്‍ പുളിയിലയും മഞ്ഞളും സമം അരച്ച് വിനാഗിരിയില്‍ ചേര്‍ത്തു പുരട്ടുകയും ആകാം.
17.
കുരുമുളകും തുളസിയിലയും ചേര്‍ത്തരച്ച് തീറ്റിക്കുന്നതും അകിടു നീരിനു പരിഹാരമാണ്.
18.
ആടിനു അകിടിനു വീക്കം വന്നാല്‍ ഇരട്ടി മധുരവും ചതകുപ്പയും പനിക്കൂരക്കയിലയും തുല്യ അളവിലെടുത്ത് നന്നായി അരച്ച് കുഴമ്പു പരുവത്തിലാക്കി നാലു ദിവസം തുടര്‍ച്ചയായി അകിടില്‍ പുരട്ടുക
19.
ആടിനുണ്ടാകുന്ന ദഹനക്കേടും വയറു കമ്പിക്കലും മാറ്റാന്‍ വെളുത്തുള്ളിയും കുരുമുളകും സമം എടുത്ത് ആവശ്യത്തിനും ഉപ്പും ചേര്‍ത്ത് അരച്ചു കൊടുക്കുക.
Share your comments