<
  1. News

തെങ്ങ് കൃഷി സുഗമമാക്കാന്‍ നൂതന മെഷീനുകള്‍ വികസിപ്പിക്കു ന്നവര്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം നല്‍കും

നാളികേരളകൃഷി നവീകരിക്കാന്‍ നൂതനയന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ വക പത്ത് ലക്ഷം രൂപ സമ്മാനം ലഭിയ്ക്കും.

KJ Staff
coconut farming
നാളികേരളകൃഷി നവീകരിക്കാന്‍ നൂതനയന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ വക പത്ത്
ലക്ഷം രൂപ സമ്മാനം ലഭിയ്ക്കും. വൈഗ വേദിയിലാണ് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാറിന്റെ പ്രഖ്യാപനം.

എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാം. നിലവിലുള്ള
യന്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാര്‍ന്നതാകണം പുതിയ യന്ത്രം. കാര്‍ഷിക സര്‍വ്വകലാശാലയും കാര്‍ഷിക
ഗവേഷണകേന്ദ്രവും സംയുക്തമായി വികസിപ്പിച്ചെടുത്ത നാല് യന്ത്രസംവിധാനങ്ങളാണ് സംസ്ഥാന
ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കെംകോ ജനറല്‍ മാനേജര്‍ എം.കെ. സായികുമാറിന് കൈമാറിയത്.

തെങ്ങിന്റെ തടംതുറക്കുന്ന യന്ത്രം, രണ്ട് തരം തേങ്ങാെത്താട്ടില്‍, കേരസുരക്ഷ തെങ്ങ് കയറ്റയന്ത്രം എന്നീ യന്ത്രങ്ങളാണ് വികസിപ്പിച്ചെടു ത്തിരിക്കുന്നത്. ഏഴു മിനിറ്റ് കൊണ്ട്  ഒരു തടം തുറക്കാവുന്ന രീതിയിലാണ് തടം തുറക്കുന്ന യന്ത്ര ത്തിന്റെ സംവിധാനം. 38 രൂപ മാത്രം ചെലവ് വരുന്ന ഈ യന്ത്രം കൊണ്ട് ദിവസം 50 തടം വരെ എടുക്കാന്‍ സാധിക്കും. മെഷ് ടൈപ്പ്, നെറ്റ് ടൈപ്പ് രീതിയിലാണ് തേങ്ങാതൊട്ടില്‍.

വയര്‍ മെഷ് കൊുള്ള മെഷ് ടൈപ്പ് തൊട്ടിലില്‍ കുട്ട താഴേക്കിറങ്ങി തേങ്ങ ശേഖരിക്കുന്നതും നെറ്റ്
തൊട്ടില്‍ കുട പോലെ നിവരുകയും ചുരുങ്ങുകയും ചെയ്യുന്ന രീതിയിലുമാണ്.
 
സ്ത്രീകള്‍ക്ക് കൂടി ഉപകാരപ്രദമാണ് നബാര്‍ഡിന്റെ സഹായ േത്താടെ വികസി പ്പി െച്ചടു ത്ത കേരസു
രക്ഷ തെങ്ങ്കയറ്റയന്ത്രം. ഒരു മിനിറ്റ് കൊണ്ട് ഒരു തെങ്ങ് കയറി ഇറങ്ങാവുന്ന രീതിയിലുള്ള ഈ യന്ത്രം
ഒരു കായിക പരിശീലന ഉപകരണമായും ഉപയോഗിക്കാം. ഡോ. ജയകുമാര്‍, ഡോ. ലളിത, ഡോ. ഷൈല
ജോസഫ്, ഡോ.പ്രേമ എന്നിവരടങ്ങുന്ന സംഘമാണ് മെഷീനുകള്‍ വികസിപ്പിച്ചെടുത്തത്.
English Summary: promoting coconut farm innovation

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds