തൃശൂർ : ഭര്‍ത്താവ് ഉപേക്ഷിച്ച / അവിവാഹിതയായ / ഏക രക്ഷിതാവായ / നിയമപ്രകാരം വിവാഹമോചനം നേടിയ / വേര്‍പിരിഞ്ഞ് താമസിക്കുന്നവരോ ആയ തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ / മകളെ സംരക്ഷിക്കേണ്ടി വരുന്ന ബിപിഎല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
The Department of Social Justice has invited applications for financial assistance to help self-employed women in BPL families who have to take care of their physically and mentally challenged son / daughter who has been abandoned by her husband / unmarried / single parent / legally divorced / living apart.
താല്‍പര്യമുളളവര്‍ റേഷന്‍കാര്‍ഡ്, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെയും കുട്ടിയുടെയും ആധാര്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിവാഹിതയല്ല /പുനര്‍വിവാഹിതയല്ലായെന്നു തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അപേക്ഷയുടെ ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം
ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഫെബ്രുവരി പത്തിനകം തപാല്‍ മാര്‍ഗ്ഗം എത്തിക്കണമെന്ന് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2321702.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുദ്ര ലോൺ എടുക്കുമ്പോൾ അബദ്ധം പറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Share your comments