ആലപ്പുഴ: പുഞ്ചക്കഷിയുമായി ബന്ധപ്പെട്ട് സപ്ലൈകോയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ നെൽക്കർഷകരും നെല്ല് നൽകുന്നതിനു മുമ്പായി സർക്കാർ നിഷർഷിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് നെല്ല് നൽകുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് മങ്കൊമ്പ് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു
യഥാവിധി പാകമാകാത്ത നെല്ലിന് ഗുണമേന്മ കൂറവായിരിക്കുമെന്നതിനാൽ നെല്ല് നന്നായി മൂത്ത് പാകമായതിനു ശേഷമാണ് വിളവെടുത്തതെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
അനുവദനീയമായ ഘടകങ്ങൾ .
ജൈവം,അജൈവം,നിറം മാറിയത് - 1%, കേടായത്, മുളച്ചത്, കീടബാധയേറ്റത് - 14 %, പാകമാകാത്തത്, ചുരുങ്ങിയത് -3%, താഴ്ന്നയിനം നെല്ലുകളുടെ കലർപ്പുകൾ – 6%, ഈർപ്പം-17%,
Share your comments