അമ്മയുടെ കരുതൽ ...... കുടുംബത്തിന്റെ ആരോഗ്യം......
എന്ന പരസ്യ വാചകം കണ്ടു കൊണ്ട് ആലുവ സൗത്ത് വെള്ളാരപ്പള്ളിയിലെ മാനുവൽസ് ഹാച്ചറിയിലെ കാടവളർത്തൽ കേന്ദ്രത്തിൽ കയറി ചെല്ലുമ്പോൾ വളരെ വൃത്തിയുള്ള അന്തരീക്ഷവും അവിടെ നിര നിരയായി കൂടുകളിൽ 100% ജൈവ രീതിയിൽ വളർത്തുന്ന കാട കോഴികളും. മുട്ടയുടെ വിപണന ത്തിന് വേണ്ടി മാത്രമാണ് ഇവയെ വളർത്തുന്നത്.2 രൂപയാണ് കച്ചവടക്കാരിൽ നിന്നും ഈടാക്കുന്നത്. എന്നാൽ മാർക്കറ്റിൽ 2 .50 മുതൽ 3 രൂപ എന്ന വിലയ്ക്കാണ് കാട മുട്ടലഭിക്കുന്നത്.ഒരു ദിവസം ഒരു ലക്ഷം മുട്ടകൾ ലഭിക്കുന്നുണ്ടെന്ന് ഇതിന്റെ ഉടമ ശ്രീ , മാനുവൽ പറയുന്നത്. കേരളം മുഴുവൻ ഇതിന്റെ വിപണനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കാടക്കുഞ്ഞുങ്ങളെ വില്പനയ്ക്കും ലഭ്യമാണ്. ഗ്രൂപ്പ് ആയോ വീട്ടാവശ്യത്തിന് വേണ്ടിയോ പോലും ഇവിടെ നിന്നും നിരവധി പേര് കുഞ്ഞുങ്ങളെ വാങ്ങാനെത്തുന്നു. ഇമ്മ്യൂണിറ്റി പവർ ഏറ്റവും കൂടുതൽ ഉള്ള എം എൽ ക്യു 2 ഇനത്തിൽ പെട്ട , വർഷത്തിൽ 320 ദിവസവും മുട്ട ലഭിക്കുന്ന തരം കാട കളെ യാണ് ഇവിടെ നിന്നും വിൽക്കുന്നത്. ധാന്യങ്ങളും ശുദ്ധജലവും കൊടുത്തു വളർത്തുന്നതിനാൽ കാടമുട്ടയുടെ അതേ ഔഷധഗുണം ലഭിക്കുന്നു എന്നു ആലുവ സൗത്ത് വെള്ളാരപ്പള്ളി യൂണിറ്റിലെ മാനേജർ നിവിൻ പറഞ്ഞു.
കൂടും 10 ദിവസത്തെ തീറ്റയും ഉൾപ്പെടെയാണ് നൽകുന്നത്. നാല് ആഴ്ച പ്രായമുള്ള കാടയ്ക്കു 40 രൂപയാണ് വില. 1988 മുതൽ ഈ ഹാച്ചറി .ഇവിടെ പ്രവർത്തിക്കുന്നു. ആലുവയിലെ ഈ യൂണിറ്റ് കൂടാതെ തൃശൂർ വാണിയമ്പാറയിലും പാലക്കാട് കൊഴിഞ്ഞമ്പാറയിലും ഓരോ യൂണിറ്റുകൾ വീതമുണ്ട്. വിശദ വിവരങ്ങൾക്കായി 0484 - 2465096 എന്ന ഓഫീസ് നമ്പരിൽ ബന്ധപെടുക
Share your comments