കേരളത്തിൽ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി റേഡിയോശ്രീ ഓൺലൈൻ റേഡിയോയ്ക്ക് തുടക്കമായി. കുടുംബശ്രീ മുഖേനെ നടത്തുന്ന സ്ത്രീശാക്തീകരണ - ദാരിദ്രാ നിർമാർജ്ജന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങളും അറിവുകളും പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് റേഡിയോശ്രീ വഴി കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്.
കുടുംബശ്രീ ദിനമായ മെയ് 17നു മുഖ്യമന്ത്രി പിണറായി വിജയൻ റേഡിയോ ശ്രീ ആപ്പ് ഓദ്യോഗികമായി പുറത്തിറക്കുമെന്ന് റേഡിയോ ശ്രീ യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. കുടുംബശ്രീയുടെ ഈ റേഡിയോ 24 മണിക്കൂറും തുടർച്ചയായി പ്രക്ഷേപണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 7 മണി മുതൽ വൈകിട്ട് 3 വരെയാണ് ആദ്യ ഷെഡ്യുളായി തിരഞ്ഞെടുത്തിരിക്കുന്നത്. 3 മണിയ്ക്ക് ശേഷം റേഡിയോശ്രീയിൽ രണ്ട് തവണ പരിപാടികളുടെ പുനഃ സംപ്രേക്ഷണം നടക്കും.
ബന്ധപ്പെട്ട വാർത്തകൾ: Pre- Monsoon: ഡൽഹിയിൽ 200 ശതമാനത്തിലധികം അധിക മഴ ലഭിച്ചു
Pic Courtesy: Facebook, Pexels.com
Source: Kudumbasree Official Website
Share your comments