1. News

തുലാവർഷം ഒന്നാം തിയതി വരെ ദുർബലമായി തുടരും.

കേരളത്തിൽ വടക്കു കിഴക്കൻ കാലവർഷം ഇരുപത്തി ഏഴാം തിയതിയോടെ എത്തിയെങ്കിലും പ്രധാനമായും മധ്യ തെക്കൻ ജില്ലകളിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ മഴ ലഭിക്കുന്നത്

Arun T
sa

തുലാവർഷം ഒന്നാം തിയതി വരെ ദുർബലമായി തുടരും.

കേരളത്തിൽ വടക്കു കിഴക്കൻ കാലവർഷം ഇരുപത്തി ഏഴാം തിയതിയോടെ എത്തിയെങ്കിലും പ്രധാനമായും മധ്യ തെക്കൻ ജില്ലകളിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ മഴ ലഭിക്കുന്നത്.വരുന്ന മൂന്നോ നാലോ ദിവസം മഴ തെക്കൻ ജില്ലകളിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ചു കൂടുതൽ ദുർബലമായി തുടരും. മുൻ ദിവസങ്ങളിൽ ലഭിച്ച ശക്തിയിലുള്ള മഴ ഈ മേഖലകളിൽ വരുന്ന രണ്ട് ദിവസം ലഭിക്കുകയില്ല. ഇടുക്കി പത്തനംതിട്ട ജില്ലകളിലും കൊല്ലം ജില്ലയുടെ കിഴക്കൻ /ഇടനാട് മേഖലകളിലും കോട്ടയം എറണാകുളം തിരുവനന്തപുരം കോട്ടയം ആലപ്പുഴ ജില്ലകളിലെ ചിലയിടങ്ങളിലും ആണ് അടുത്ത മൂന്നു ദിവസം ചാറ്റൽ /ഇടത്തരം മഴ സാധ്യത. മഴ വ്യാപകമായിരിക്കില്ല
ഒന്നാം തിയതിക്കു ശേഷം കൂടുതൽ മഴ
നവംബർ ആദ്യ വാരത്തോടുകൂടി വടക്കൻ ജില്ലകളിലും മഴ ലഭിച്ചു തുടങ്ങും. മൂന്നാം തിയതിക്കു ശേഷം മഴ ശ്കതമായി ലഭിക്കും.
ചൂട് കൂടും

വരുന്ന ദിവസങ്ങളിൽ കേരളത്തിൽ അന്തരീക്ഷ ഊഷ്മാവ് ഉയർന്നു നില്കും. പകൽ നേരം കൂടുതൽ ഉഷ്ണം അനുഭവപ്പെടും.പുലർച്ചെ സമയം കൂടുതൽ മഞ്ഞ് നിറഞ്ഞ അന്തരീക്ഷം ആയിരിക്കും.

English Summary: rain diminish from kjoctar2920

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds