ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാലവര്‍ഷക്കെടുതികളില്‍ 2.81 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. മൂന്ന് വീടുകള്‍ പൂര്‍ണമായും 189 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഈ ഇനത്തില്‍ 45.30 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നിട്ടുള്ളത് തിരുവല്ല താലൂക്കിലാണ്. 73 എണ്ണം. മല്ലപ്പള്ളി-50, കോഴഞ്ചേരി-38, തിരുവല്ല-73, കോന്നി-20, അടൂര്‍-അഞ്ച്, റാന്നി-മൂന്ന് എന്നിങ്ങനെയാണ് ഭാഗികമായി തകര്‍ന്ന വീടുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്.
മല്ലപ്പള്ളിയില്‍ രണ്ട് വീടുകളും കോഴഞ്ചേരിയില്‍ ഒരു വീടും പൂര്‍ണമായും തകര്‍ന്നു. 37 ഹെക്ടറില്‍ 1.86 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിട്ടുള്ളത്. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞതുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ 1472 കുടുംബങ്ങളിലെ 5231 പേരാണ് 80 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. കൂടുതല്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് തിരുവല്ല താലൂക്കിലാണ്. തിരുവല്ലയില്‍ 1290 കുടുംബങ്ങളിലെ 4638 പേരാണ് 67 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. കോഴഞ്ചേരി താലൂക്കിലെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 133 കുടുംബങ്ങളിലെ 450 പേര്‍ കഴിയുന്നു.
മല്ലപ്പള്ളി താലൂക്കിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 23 കുടുംബങ്ങളിലെ 87 പേരും അടൂര്‍ താലൂക്കിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ 26 കുടുംബങ്ങളിലെ 56 പേരുമാണ് കഴിയുന്നത്. കാലവര്‍ഷക്കെടുതിയില്‍ ഒരാള്‍ പമ്പയിലും മറ്റൊരാള്‍ പന്തളത്തും മരണപ്പെട്ടിരുന്നു. കോന്നി അട്ടച്ചാക്കലില്‍ ഒരാളാളെ കാണാതായിട്ടുണ്ട്. കാണാതായ ആളെ കണ്ടെത്തുന്നതിന് നേവിയുടെ സഹായത്തോടെ തെരച്ചില്‍ തുടരുകയാണ്.
source: http://prd.kerala.gov.in/ml/node/18004
കാലവര്‍ഷക്കെടുതി: ജില്ലയില്‍ 2.81 കോടി രൂപയുടെ നാശനഷ്ടം; 5231 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാലവര്‍ഷക്കെടുതികളില്‍ 2.81 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി.
Share your comments