സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. അടുത്ത ആഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ മഴ കൂടുതൽ വ്യാപകമാവുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
സംസ്ഥാനത്തു അടുത്ത ആഴ്‌ചയോടെ മിന്നലിനു സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതോടൊപ്പം, മലയോരമേഖലയിൽ കുടുതൽ ശക്തമായ മഴ ലഭിക്കുക. തീരമേഖലയിലും, കടലിലും മോശം കാലാവസ്ഥയ്ക്കും, 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ട്.
അടുത്ത ആഴ്ചയോടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ശനിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാനും അടുത്ത 48 മണിക്കൂറിൽ അത് ന്യുനമർദമാകാനുമാണ് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകി. ന്യുനമർദത്തിന്റെ ഫലമായി കേരളത്തിലും, തമിഴ് നാട്ടിലും മഴ വ്യാപകമാവും.
ബന്ധപ്പെട്ട വാർത്തകൾ: Pension: ജീവനക്കാരുടെ വിവരങ്ങൾ നൽകാൻ സമയപരിധിയില്ലെന്ന് EPFO
Pic Courtesy: Pexels.com
Source: Indian Meterological Department
Share your comments