തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരള തീരത്തും,തമിഴ്‌നാട്ടിലും എത്തി.വരും ദിവസങ്ങളിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും,കർണാടകയിലേക്കും ഇത് വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നു. പ്രതീക്ഷിച്ചതില്‍ മൂന്ന് ദിവസം മുമ്പെ കേരളതീരത്ത് കാലവര്‍ഷം എത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചിരുന്നു. എന്നാല്‍, കാലവര്‍ഷം എത്തിയെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി സ്‌കൈമെറ്റ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ത്യയിലെ കാർഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന കാലവർഷം കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കു പടിഞ്ഞാറൻ കാലവർഷം കൃഷിക്ക് ഏറ്റവും അനുകൂലമായതിനാൽ രാജ്യത്തെ പകുതിയിലേറെ കൃഷിയിടങ്ങളും ജലസേചനത്തിനായി കാലാവര്ഷത്തെയാണ് ആശ്രയിക്കുന്നത് ,ഇന്ത്യയിൽകൃഷിക്കും,അണക്കെട്ടുകൾക്കും ആവശ്യമായ 70 ശതമാനം ജലവും കാലവർഷത്തിൽ നിന്നാണു കിട്ടുന്നത് .കൃത്യമായി കാലവർഷം ലഭിക്കുക ആണെങ്കിൽ നെല്ല്, സോയാബീൻ ,കോട്ടൺ എന്നിവയുടെ വർദ്ധിച്ച വിളവ് ലഭിക്കും ഇത്തവണ രാജ്യത്ത് 97 ശതമാനം മഴ ലഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം കാർഷിക മേഖലയ്ക്ക് ആശ്വാസം നൽകുന്നു.
Share your comments