<
  1. News

അതിതീവ്ര ന്യൂനമർദ്ദം രൂപംകൊണ്ടു, അടുത്ത മണിക്കൂറുകൾ നിർണായകം

വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആകാനുള്ള സാധ്യത നിലവിലുണ്ട്. ഇന്ന് രാത്രി മുതൽ കേരളത്തിൽ മഴയുടെ തോത് ഉയരും. മധ്യ വടക്കൻ കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Priyanka Menon
ഇന്ന് രാത്രി മുതൽ കേരളത്തിൽ മഴയുടെ തോത് ഉയരും
ഇന്ന് രാത്രി മുതൽ കേരളത്തിൽ മഴയുടെ തോത് ഉയരും

വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആകാനുള്ള സാധ്യത നിലവിലുണ്ട്. ഇന്ന് രാത്രി മുതൽ കേരളത്തിൽ മഴയുടെ തോത് ഉയരും. മധ്യ വടക്കൻ കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 14, 15 തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴ ലഭിച്ചേക്കാം.

അടുത്ത ദിവസങ്ങളിൽ ഇടുക്കി, വയനാട് ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. ബുധനാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയുടെ തോത് കുറയും.അടുത്ത 3 മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The Central Meteorological Department has forecast isolated showers in Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts in the next three hours. Rainfall in Kerala will increase from tonight.

വരും ദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. ന്യൂനമർദ്ദം ഫലമായി കേരളത്തിൽ മാത്രമല്ല മധ്യഇന്ത്യയിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

English Summary: Rainfall in Kerala will increase from tonight

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds