1. News

കേരള കാർഷിക സർവകലാശാലയിൽ നിന്ന് ഗുണമേന്മയുള്ള ചിപ്പിക്കൂൺ വിത്തുകളും, തേനീച്ച കോളനികളും വാങ്ങാം

കാര്‍ഷിക സര്‍വകലാശാലയുടെ ചിപ്പികൂണ്‍ വിത്ത് വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ ബുക്ക് ചെയ്യണം. ഫോണ്‍: 0495-2935850.

Priyanka Menon
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1.കാര്‍ഷിക സര്‍വകലാശാലയുടെ ചിപ്പികൂണ്‍ വിത്ത് വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ ബുക്ക് ചെയ്യണം. ഫോണ്‍: 0495-2935850.

2.കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തില്‍ നിന്നും രോഗവിമുക്തമായ തേനീച്ച കോളനികള്‍ വില്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ മുന്‍കൂര്‍ പണമടച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രോഗവിമുക്തമായ ഒരു ഇന്ത്യന്‍ തേനീച്ച കോളനിക്ക് 1400/ രൂപയാണ് സര്‍വ്വകലാശാല നിശ്ചയിച്ചിരിക്കുന്ന വില. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.00 മണി മുതല്‍ വൈകിട്ട് 4.00 മണി വരെ തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തില്‍ പണമടച്ചു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടേണ്ടുന്ന ഫോണ്‍ നമ്പര്‍: 09744660642, 08547109186 .

The mushroom seeds of the Agricultural University are available at the Vengeri Agricultural Knowledge Marketing Center

3.കൊടുവള്ളി നഗരസഭയില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപതിനായിരം (20,000) തെങ്ങുകള്‍ക്ക് ജൈവവളങ്ങളായ എല്ലുപൊടി, നീറ്റുകക്ക എന്നിവയുടെ വിതരണം തുടങ്ങി. വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വെളളറ അബ്ദു നിര്‍വഹിച്ചു. ഒരു ഡിവിഷനില്‍ 580 തെങ്ങുകള്‍ക്ക് വീതമാണ് വളം നല്‍കുന്നത്. 20 ലക്ഷം രൂപയാണ് പദ്ധതി ചിലവ്.

4.സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ MIDH പദ്ധതിയുടെ കീഴില്‍ ഡ്രാഗണ്‍ ഫ്രൂട്ട്, പ്ലാവ് കൃഷി, അവോക്കാഡോ, റംബൂട്ടാന്‍, പാഷന്‍ ഫ്രൂട്ട്, മാംഗോസ്റ്റിന്‍ ഹൈബ്രിഡ് പച്ചക്കറി കൃഷി, കശുമാവ് എന്നിവയ്ക്കും കൂടാതെ യന്ത്രവല്‍കൃത കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും, പ്രൈമറി മിനിമല്‍ പ്രോസസിംഗ് യൂണിറ്റ്, റൈപ്പനിംഗ് ചേബര്‍, ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ്, പോളി ഹൗസ്, ഷെയിഡ് നെറ്റ് എന്നിവ നിര്‍മ്മിക്കുന്നതിനും സബ്‌സിഡി ലഭ്യമാണ്. ഇടുക്കി ജില്ലയിലെ താല്പര്യമുളള കര്‍ഷകര്‍ അവരവരുടെ പഞ്ചായത്തിലെ കൃഷിഭവനുകളുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ നല്‍കേണ്ടതാണ്.

5.വിലവിവരപ്പട്ടിക പ്രദര്‍ശനം കര്‍ശനമാക്കും
ജില്ലയിലെ പലചരക്ക് കട, പച്ചക്കറി, മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ വിജിലന്‍സ് സമിതി യോഗത്തില്‍ തീരുമാനമായി. പരിശോധനക്കായി നോഡല്‍ ഓഫീസര്‍മാരായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ നിയോഗിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ അറിയിക്കുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍:

വൈത്തിരി താലൂക്ക് - 04936 2555222, 9188527405 , . സുല്‍ത്താന്‍ ബത്തേരി താലൂക്ക് - 04936 220213, 9188527407, . മാനന്തവാടി താലൂക്ക് - 04935 240252, 9188527406

6.പള്ളിക്കുന്ന് മൃഗാശുപത്രി മുഖേന കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കായി നടപ്പിലാക്കുന്ന് ജൈവമാലിന്യം വളമാക്കുന്ന പദ്ധതിയില്‍ യൂണിറ്റിനായി അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് പത്ത് ക്യൂബിക് മീറ്റര്‍ വ്യാപ്തിയില്‍ മേല്‍ക്കൂരയോട് കൂടിയ ചാണക ശേഖരണ സംവിധാനമാണ് ഒരുക്കേണ്ടത്. ഇരുപത്തിഅയ്യായിരം രൂപ നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന യൂണിറ്റിന് പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ ധനസഹായം ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 13 . അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 284309 എന്ന നമ്പരില്‍ ബന്ധപ്പെടുക.

7.കല്ലുവാതുക്കൽ കൃഷിഭവനിൽ ഒരുകോടി ഫലവൃക്ഷതൈ വിതരണ പദ്ധതിപ്രകാരം മാതളം, പപ്പായ ഹൈബ്രിഡ്, പാഷൻ ഫ്രൂട്ട്, ബ്ലാത്തി എന്നിവ സൗജന്യമായും മാവിന്റെ ഒട്ടുതൈകൾ സബ്‌സിഡി നിരക്കിലും വിതരണം ചെയ്യുന്നതാണ്.

8.മൃഗസംരക്ഷണ പരിശീലനകേന്ദ്രം ആതവനാട് (LMTC ATHAVANAD) കോവിഡ് പ്രോട്ടോകോൾ പാലിച്ച് 4 ദിവസത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളർത്തൽ പരിശീലനം സംഘടിപ്പിക്കുന്നു(മലപ്പുറം ജില്ലയിലെ കർഷകർ മാത്രം അപേക്ഷിക്കുക)

English Summary: agriculture news related to agri university coconut horticulture organicwaste fruit seedlings

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds