ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, ഇന്നും നാളെയും വ്യാപക മഴ
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ കേരളത്തിൽ അതിതീവ്ര മഴക്ക് കാരണമാകും.
കേരള -കർണാടക തീരത്തായി നിലകൊള്ളുന്ന ന്യൂനമർദ്ദ പാത്തിയും കേരളത്തിൽ മഴയുടെ തോത് വർദ്ധിപ്പിക്കും. ഇന്ന് സംസ്ഥാനത്ത് കിഴക്കൻ മലയോര മേഖലകളിൽ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ പറയുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ കേരളത്തിൽ അതിതീവ്ര മഴക്ക് കാരണമാകും.കേരള -കർണാടക തീരത്തായി നിലകൊള്ളുന്ന ന്യൂനമർദ്ദ പാത്തിയും കേരളത്തിൽ മഴയുടെ തോത് വർദ്ധിപ്പിക്കും. ഇന്ന് സംസ്ഥാനത്ത് കിഴക്കൻ മലയോര മേഖലകളിൽ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ പറയുന്നു.
മഴസാധ്യതാ മുന്നറിയിപ്പ്(Rainfall warning)
29-08-2021: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
29-08-2021:പത്തനംതിട്ട, ആലപ്പുഴ, കാസറഗോഡ്
30-08-2021: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.5 mm മുതൽ 204.4 mm വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതുകൊണ്ട് മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.
Share your comments